ഐപിഒകളില്‍ ഒന്നാം സ്ഥാനം  ഇന്ത്യന്‍ എക്‌സ്‌ചേഞ്ചിന്

ഓഹരി മൂലധനത്തില്‍ ലോകത്തില്‍ രണ്ടാം സ്ഥാനവും എന്‍.എസ്.സിയെ തേടിയെത്തി. 268 ഐ.പി.ഒകളാണ് കഴിഞ്ഞ വര്‍ഷം എന്‍.എസ്.ഇയില്‍ ഉണ്ടായത്. 1.67 ലക്ഷം കോടി രൂപ ഇതുവഴി സമാഹരിക്കപ്പെട്ടു.

author-image
Athira Kalarikkal
New Update
ipo......

Representational Image

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷത്തിന്റെ നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന് നേട്ടം. ലിസ്റ്റ് ചെയ്ത 
ഐ.പി.ഒകളുടെ എണ്ണത്തില്‍ ഏഷ്യയില്‍ ഒന്നാം സ്ഥാനം ഇന്ത്യന്‍ എക്സ്ചേഞ്ചിനാണ്. ഓഹരി മൂലധനത്തില്‍ ലോകത്തില്‍ രണ്ടാം സ്ഥാനവും എന്‍.എസ്.സിയെ തേടിയെത്തി. 268 ഐ.പി.ഒകളാണ് കഴിഞ്ഞ വര്‍ഷം എന്‍.എസ്.ഇയില്‍ ഉണ്ടായത്. 1.67 ലക്ഷം കോടി രൂപ ഇതുവഴി സമാഹരിക്കപ്പെട്ടു.

ഇതില്‍ 27,500 കോടി ഹുണ്ടായ് മോട്ടോര്‍ ലിമിറ്റഡിന്റെ ഐ.പി.ഒയില്‍ നിന്നായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലുതും ആഗോളതലത്തില്‍ രണ്ടാം സ്ഥാനത്തുമായിരുന്നു ഹുണ്ടായ് ലിസ്റ്റിംഗ്. എന്‍.എസ്.ഇയില്‍ ഒരു വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ഐ.പി.ഒകള്‍ ഉണ്ടായതും 2024 ല്‍ ആണ്.

ആഗോള തലത്തില്‍ വിവിധ എക്സ്ചേഞ്ചുകളിലായി 1,145 ഐ.പി.ഒകളാണ് കഴിഞ്ഞ വര്‍ഷമുണ്ടായത്. 101 പുതിയ ലിസ്റ്റിംഗ് നടന്ന ചൈനയിലെ ഷാങ്ഹായ് സ്റ്റോക്ക് എക്സ്ചേഞ്ച് ആണ് രണ്ടാം സ്ഥാനത്ത്. ജപ്പാനിലെ ആറ് എക്സ്ചേഞ്ചുകളിലായി 93, ഹോങ്കോങ്ങില്‍ 66 എന്നിങ്ങനെയാണ് ഐ.പി.ഒകളുടെ എണ്ണം. 

 

india Exchange