ഇന്ത്യയില്‍ നിന്നും പെട്രോളിയം ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്നത് നെതര്‍ലന്‍ഡ്‌സിലേക്ക്

2024 സാമ്പത്തിക വര്‍ഷത്തില്‍ ആകെ 14.29 ബില്യണ്‍ ഡോളറുകളുടെ കയറ്റുമതിയാണ് നടത്തിയിരിക്കുന്നത്.

author-image
anumol ps
New Update
crude oil Reliance

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 


ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നും പെട്രോളിയം ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്നത് നെതര്‍ലന്‍ഡിലേക്ക്. ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ രണ്ട് മാസങ്ങളില്‍ ഇന്ത്യയില്‍ നിന്നും നെതര്‍ലന്‍സിലേക്കുള്ള കയറ്റുമതിയില്‍ വര്‍ധനവ് രേഖപ്പെടുത്തി. 2024 ഏപ്രില്‍-മെയ് കാലയളവില്‍ 3.9 ബില്യണ്‍ ഡോളറുകളുടെ പെട്രോളിയം ഉല്പന്നങ്ങളാണ് കയറ്റുമതി ചെയ്തത്. കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 

2024 സാമ്പത്തിക വര്‍ഷത്തില്‍ ആകെ 14.29 ബില്യണ്‍ ഡോളറുകളുടെ കയറ്റുമതിയാണ് നടത്തിയിരിക്കുന്നത്. പ്രതിവര്‍ഷം ഏകദേശം 250 മില്യണ്‍ ടണ്ണാണ് ശേഷി. 23 റിഫൈനറികള്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യ ഇത്തരത്തില്‍ ഒരു റിഫൈനിങ് ഹബ്ബ് ആയി മാറിയിരിക്കുകയാണ്. റഷ്യ-യുക്രൈന്‍ യുദ്ധം തുടങ്ങിയതിനു ശേഷം ഇന്ത്യ റഷ്യയില്‍ നിന്നും ഡിസ്‌കൗണ്ട് നിരക്കില്‍ ഇന്ധനം വാങ്ങുന്നത് തുടരുകയാണ്.

ഇന്ത്യയുടെ യൂറോപ്പിലേക്കുള്ള ഷിപ്‌മെന്റ് കഴിഞ്ഞ ഏപ്രില്‍-മെയ് കാലയളവില്‍ 4.4 ബില്യണ്‍ ഡോളറായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 2.8 ബില്യണ്‍ ഡോളറുകള്‍ എന്ന നിലയിലായിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ പെട്രോളിയം ഉല്പന്നങ്ങള്‍ കയറ്റുമതി നടത്തുന്ന രാജ്യം നെതര്‍ലന്‍ഡ്‌സാണ്. പ്രധാനമായും പെട്രോള്‍,ഡീസല്‍ എന്നിവയാണ് വില്പന നടത്തുന്നത്.

2024 ഏപ്രില്‍ മാസത്തില്‍ ഇന്ത്യയുടെ ആകെ പെട്രോളിയം ഉല്പന്ന കയറ്റുമതിയുടെ ഏകദേശം 25% നെതര്‍ലന്‍ഡ്‌സിലേക്കായിരുന്നു. ഇത്തരത്തില്‍ 1.74 ബില്യണ്‍ ഡോളറുകളുടെ കയറ്റുമതിയാണ് നടത്തിയിരിക്കുന്നത്. ഇത് കഴിഞ്ഞ വര്‍ഷത്തെ കയറ്റുമതിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് 73.6% വര്‍ധനവാണ്.



export petrolium