സവാള കയറ്റുമതി തീരുവ ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍

മുന്‍ വര്‍ഷങ്ങളിലെ ഇതേ കാലയളവിനേക്കാള്‍ മൊത്ത വില കൂടുതലാണെങ്കിലും രാജ്യത്തെ നിലവിലെ വിലയില്‍ നിന്ന് 39% കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ അഖിലേന്ത്യാ ശരാശരി ചില്ലറ വില്‍പ്പന വില 10% കുറഞ്ഞു.

author-image
Biju
New Update
adrgfht

ന്യൂഡല്‍ഹി: ഉല്‍പ്പാദനം കുതിച്ചുയരുന്നതിനാല്‍ ഉള്ളിയുടെ കയറ്റുമതി തീരുവ നിര്‍ത്തലാക്കുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍. ഏപ്രില്‍ 1 മുതല്‍ കയറ്റുമതി തീരുവ ഒഴിവാക്കിയ തീരുമാനം പ്രാബല്യത്തില്‍ വരും. നിലവില്‍ ഉള്ളി കയറ്റുമതിക്ക് 20% തീരുവയാണ് ചുമത്തിയിരിക്കുന്നത്. റാബി വിളകളുടെ നല്ല വരവിനെത്തുടര്‍ന്ന് മണ്ഡി, ചില്ലറ വില്‍പ്പന വിലകള്‍ കുറഞ്ഞ ഘട്ടത്തില്‍ കര്‍ഷകര്‍ക്ക് ആദായകരമായ വില ഉറപ്പാക്കുന്നതിനൊപ്പം ഉപഭോക്താക്കള്‍ക്ക് മിതമായ വിലക്ക് ലഭ്യമാക്കുന്നതിനുമാണ് തീരുമാനം കൈക്കൊണ്ടതെന്ന് ഉപഭോക്തൃ കാര്യ വകുപ്പ് ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.

മുന്‍ വര്‍ഷങ്ങളിലെ ഇതേ കാലയളവിനേക്കാള്‍ മൊത്ത വില കൂടുതലാണെങ്കിലും രാജ്യത്തെ നിലവിലെ വിലയില്‍ നിന്ന് 39% കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ അഖിലേന്ത്യാ ശരാശരി ചില്ലറ വില്‍പ്പന വില 10% കുറഞ്ഞു. ആഗോള വിപണിയില്‍ ഇന്ത്യയുടെ വിപണി വിഹിതം നഷ്ടപ്പെടുന്നതിനെക്കുറിച്ചുള്ള വ്യാപാരികളുടെ ആശങ്കകള്‍ക്കിടയിലാണ് കയറ്റുമതി തീരുവ നിര്‍ത്തലാക്കാനുള്ള തീരുമാനം. കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കുള്ളില്‍ വില ക്വിന്റലിന് 2,270 രൂപയില്‍ നിന്ന് 1,420 രൂപയായി കുറഞ്ഞു. ക്വിന്റലിന് 850 രൂപയുടെ കുറവാണുണ്ടായത്. 

 

onion price