ഇന്ത്യ-യു.എസ്. ഇടക്കാലകരാര്‍ ആഴ്ചകള്‍ക്കകം അന്തിമമാകും; വിവരരേഖ പുറത്തുവിട്ട് യു.എസ്

ഫലപ്രദമായ ഉഭയകക്ഷിവ്യാപാരത്തിനായി ഇരുരാജ്യങ്ങളും തമ്മില്‍ ഇടക്കാല വ്യാപാരക്കരാറിനുള്ള രൂപരേഖയുണ്ടാക്കിയതായി ഇന്ത്യയും യു.എസും സംയുക്തപ്രസ്താവനയിലൂടെ പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുശേഷമാണ് വൈറ്റ്ഹൗസ് ഫാക്ട്ഷീറ്റ് പുറത്തുവിടുന്നത്.

author-image
Biju
New Update
modi and trump

വാഷങ്ടണ്‍: ഇന്ത്യയും യു.എസും തമ്മിലുള്ള നിര്‍ദിഷ്ട ഇടക്കാല വ്യാപാരക്കരാര്‍ ഏതാനും ആഴ്ചയ്ക്കുള്ളില്‍ അന്തിമമാകുമെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. ഈ കരാര്‍ അമേരിക്കന്‍ തൊഴിലാളികള്‍ക്കും വ്യവസായങ്ങള്‍ക്കും നേട്ടമുണ്ടാകുന്നവിധത്തിലായിരിക്കുമെന്നും പറഞ്ഞു. തിങ്കളാഴ്ച വൈറ്റ്ഹൗസ് പുറത്തുവിട്ട 'യു.എസും ഇന്ത്യയും ചരിത്രപരമായ വ്യാപാരക്കരാര്‍ പ്രഖ്യാപിച്ചു (ഇടക്കാല കരാര്‍)' എന്നപേരിലുള്ള വിവരരേഖയിലാണ് ഇക്കാര്യം പറയുന്നത്.

അതുകൂടാതെ, ഇരുരാജ്യങ്ങള്‍ക്കിടയിലും നിലനില്‍ക്കുന്ന തീരുവയിതര നിയന്ത്രണങ്ങള്‍, സാങ്കേതിക തടസ്സങ്ങള്‍, കസ്റ്റംസ് നടപടികള്‍, അന്യായമായ വ്യാപാരനടപടികള്‍ക്കെതിരേ സ്വീകരിക്കുന്ന നടപടി, ബൗദ്ധിക സ്വത്തവകാശം, തൊഴില്‍നയം, തൊഴിലാളി അവകാശങ്ങള്‍, പരിസ്ഥിതി സംരക്ഷണം, സേവനം, നിക്ഷേപം, സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായുള്ള വാങ്ങലുകള്‍ എന്നിവ സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായുള്ള ചര്‍ച്ചകള്‍ തുടരുമെന്നും അറിയിച്ചു.

ഫലപ്രദമായ ഉഭയകക്ഷിവ്യാപാരത്തിനായി ഇരുരാജ്യങ്ങളും തമ്മില്‍ ഇടക്കാല വ്യാപാരക്കരാറിനുള്ള രൂപരേഖയുണ്ടാക്കിയതായി ഇന്ത്യയും യു.എസും സംയുക്തപ്രസ്താവനയിലൂടെ പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുശേഷമാണ് വൈറ്റ്ഹൗസ് ഫാക്ട്ഷീറ്റ് പുറത്തുവിടുന്നത്.

കരാറിലെ സുപ്രധാന വ്യവസ്ഥകളെല്ലാം അതിലുമുണ്ട്. യു.എസിന്റെ എല്ലാ വ്യാവസായികോത്പന്നങ്ങള്‍ക്കും വിവിധ ഭക്ഷ്യ-കാര്‍ഷികോത്പന്നങ്ങള്‍ക്കും ഇന്ത്യ തീരുവ പൂര്‍ണമായും ഇളവുചെയ്യുകയോ കുറയ്ക്കുകയോ ചെയ്യുമെന്ന് അതില്‍ പറയുന്നു. ഊര്‍ജം, ഐ.ടി. സാങ്കേതികവിദ്യ, കൃഷി, കല്‍ക്കരി തുടങ്ങി വിവിധമേഖലകളിലായി 50,000 കോടി ഡോളറിന്റെ അമേരിക്കന്‍ ഉത്പന്നങ്ങള്‍ വാങ്ങാമെന്ന് ഇന്ത്യ സമ്മതിച്ചിട്ടുണ്ട് -രേഖയില്‍ പറയന്നു.