/kalakaumudi/media/media_files/2025/12/03/currancy-2025-12-03-14-55-00.jpg)
കൊച്ചി: ഡോളറിനെതിരെ ചരിത്രത്തിലാദ്യമായി 90 ലേക്ക് ഇടിഞ്ഞ് ഇന്ത്യൻ കറൻസി.
ഇന്റർബാങ്ക് ഫോറെക്‌സ് വിപണിയിൽ ഇന്നലെ വ്യാപാരത്തിനിടെയാണ് രൂപയുടെ മൂല്യം 90 തൊട്ടത്.
വ്യാപാരാവസാനത്തിൽ നില അൽപം മെച്ചപ്പെട്ട് 89.96 ൽ എത്തി.
43 പൈസയാണ് ഇന്നലത്തെ മാത്രം നഷ്ടം.
ഇന്ത്യയുഎസ് വ്യാപാരക്കരാറിൽ അനിശ്ചിതാവസ്ഥ തുടരുന്നതും ഓഹരി വിപണികളിൽ നിന്ന് വിദേശനിക്ഷേപകർ വൻതോതിൽ പണം പിൻവലിച്ചതുമാണ് രൂപയ്ക്കു വലിയ ക്ഷീണമുണ്ടാക്കിയത്.
ഇറക്കുമതിക്കാരുടെ ഭാഗത്തു നിന്നു ഡോളറിനു വലിയ ഡിമാൻഡ് ഉണ്ടായതും രൂപയ്ക്ക് തിരിച്ചടിയായി.
89.70 നിലവാരത്തിലാണ് ഇന്നലെ രാവിലെ രൂപ ഡോളറിനെതിരെ വ്യാപാരം തുടങ്ങുന്നത്.
99.41 എന്ന ഉയർന്ന നിലവാരത്തിലാണ് ഡോളർ ഇൻഡക്‌സ് അസംസ്‌കൃതഎണ്ണവില ഉയരുന്നതുംരൂപയുടെ ഇടിവിനു കാരണമായി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
