ഇന്ത്യക്കാരുടെ സ്വിസ് നിക്ഷേപത്തില്‍ 70% ഇടിവ്

2023-ല്‍ ഇന്ത്യക്കാരുടെയും രാജ്യത്തുനിന്നുള്ള സ്ഥാപനങ്ങളുടെയും ട്രസ്റ്റുകളുടെയും സ്വിസ് നിക്ഷേപം 104 കോടി സ്വിസ് ഫ്രാങ്ക് (ഏകദേശം 9771 കോടി രൂപ) മാത്രമാണ്.

author-image
anumol ps
New Update
bank

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00


മുംബൈ: സ്വിസ് ബാങ്കുകളിലും സാമ്പത്തിക സ്ഥാപനങ്ങളിലുമുള്ള ഇന്ത്യക്കാരുടെ നിക്ഷേപത്തില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. 2023-ലെ സ്വിസ് കേന്ദ്രബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം 70 ശതമാനം വരെയാണ് ഇടിവുണ്ടായത്. തുടര്‍ച്ചയായ രണ്ടാംവര്‍ഷമാണ് ഇന്ത്യക്കാരുടെ സ്വിസ് നിക്ഷേപത്തില്‍ ഇടിവു രേഖപ്പെടുത്തുന്നത്.

2023-ല്‍ ഇന്ത്യക്കാരുടെയും രാജ്യത്തുനിന്നുള്ള സ്ഥാപനങ്ങളുടെയും ട്രസ്റ്റുകളുടെയും സ്വിസ് നിക്ഷേപം 104 കോടി സ്വിസ് ഫ്രാങ്ക് (ഏകദേശം 9771 കോടി രൂപ) മാത്രമാണ്. നാലുവര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിക്ഷേപമാണിത്. പ്രാദേശികശാഖകള്‍ വഴിയും സാമ്പത്തിക സ്ഥാപനങ്ങളിലൂടെയുമുള്ള നിക്ഷേപങ്ങളുടെ മൊത്തം കണക്കാണിത്. ഇതില്‍ 31 കോടി സ്വിസ് ഫ്രാങ്ക് (2905 കോടിരൂപ) ഉപഭോക്താക്കളുടെ നിക്ഷേപമാണ്. മുന്‍വര്‍ഷമിത് 39.4 കോടി സ്വിസ് ഫ്രാങ്ക് (3692 കോടിരൂപ) ആയിരുന്നു. മറ്റു ബാങ്കുകളുടെ ശാഖകള്‍വഴി 42.7 കോടി സ്വിസ് ഫ്രാങ്കിന്റെ (4000 കോടിരൂപ) നിക്ഷേപമാണുള്ളത്. മുന്‍വര്‍ഷം 111 കോടി സ്വിസ് ഫ്രാങ്കായിരുന്നു (10,400 കോടിരൂപ) ഈ വിഭാഗത്തിലുണ്ടായിരുന്നത്.2021-ല്‍ സ്വിസ് ബാങ്കുകളിലെ ഇന്ത്യന്‍ നിക്ഷേപം 14 വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിലവാരമായ 383 കോടി സ്വിസ് ഫ്രാങ്ക് (35,896 കോടിരൂപ) വരെയെത്തിയിരുന്നു. 2006-ലെ 650 കോടി സ്വിസ് ഫ്രാങ്ക് (60,921 കോടിരൂപ) ആണ് സമീപകാലത്തെ റെക്കോഡ്.കടപ്പത്രങ്ങളിലും വിവിധ സാമ്പത്തികസ്ഥാപനങ്ങളിലെ നിക്ഷേപങ്ങളിലും ഇടിവുണ്ടായതാണ് ഇന്ത്യക്കാരുടെ സ്വിസ് നിക്ഷേപം ഇത്തവണ കുറയാന്‍ കാരണമായത്.

swiss bank