/kalakaumudi/media/media_files/2025/09/21/neer-ril-2025-09-21-09-23-09.jpg)
ന്യൂഡല്‍ഹി: ജിഎസ്ടി നിരക്കിലെ ഇളവിന് പിന്നാലെ കുപ്പിവെള്ളത്തിന് വില കുറച്ച് ഇന്ത്യന്‍ റെയില്‍വേ. റെയില്‍ നീര് എന്ന് പേരില്‍ ട്രെയിനുകളിലും റെയില്‍വ സ്റ്റേഷനുകളിലും ലഭിക്കുന്ന കുടിവെള്ളത്തിന്റെ വില റെയില്‍വേ ഒരു രൂപയാണ് കുറച്ചത്.
നിലവില്‍ ഒരുലിറ്റര്‍ വെള്ളത്തിന് 15 രൂപയാണ് ഈടാക്കുന്നത്. എന്നാല്‍ പുതുക്കിയ തീരുമാനപ്രകാരം ഒരുലിറ്റര്‍ കുടിവെള്ളത്തിന് 14 രൂപയാകും. 500 മില്ലി കുടിവെള്ളത്തിന് പത്ത് രൂപയാണ് നിലവില്‍ ഈടാക്കുന്നത്. പുതുക്കിയ നിയമപ്രകാരം ഇത് ഒന്‍പത് രൂപയാകും. സെപ്റ്റംബര്‍ 22 മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.
റെയില്‍വേ സ്റ്റേഷനിലുകളിലും ട്രെയിനുകളിലും വില്‍ക്കുന്ന എല്ലാ കുപ്പിവെള്ളത്തിനും വിലക്കിഴിവ് ബാധകമാണ്. ഇതിനൊപ്പം വന്ദേഭാരത് ട്രെയിനുകളില്‍ യാത്രക്കാര്‍ക്ക് ഒരു ലിറ്റര്‍ കുപ്പിവെള്ളം വീതം സൗജന്യമായി നല്‍കാനും തീരുമാനിച്ചു.
നേരത്തെ ഇത് 500 എംഎല്‍ ആയി കുറച്ചിരുന്നു. ആവശ്യക്കാര്‍ക്ക് അധിക നിരക്ക് ഈടാക്കാതെ 500 എംഎല്‍ കൂടി നല്‍കുകയായിരുന്നു പതിവ്. പ്ലാസ്റ്റിക് കുപ്പികളുടെ സംസ്‌കരണം സംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാനും റെയില്‍വേ ബോര്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
