സര്‍വകാല റെക്കോര്‍ഡിലേക്ക് താഴ്ന്ന് ഇന്ത്യന്‍ രൂപ

നേരത്തെയുണ്ടായിരുന്ന താഴ്ന്ന നിലയായ 83.98 കടന്ന ഇന്ത്യന്‍ രൂപ 83.9850 എന്ന നിലയിലെത്തി.

author-image
anumol ps
New Update
rupee

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 



ന്യൂഡല്‍ഹി: കനത്ത ഇടിവ് നേരിട്ട് ഇന്ത്യന്‍ രൂപ. അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപ എക്കാലത്തെയും താഴ്ന്ന നിലയിലെത്തി. നേരത്തെയുണ്ടായിരുന്ന താഴ്ന്ന നിലയായ 83.98 കടന്ന ഇന്ത്യന്‍ രൂപ 83.9850 എന്ന നിലയിലെത്തി. ഇറക്കുമതിക്കാര്‍ക്കിടയില്‍ ഡോളറിനുള്ള ആവശ്യകത വര്‍ധിച്ചതാണ് രൂപയ്ക്ക് പണിയായത്. 83.97ല്‍ ഓപ്പണ്‍ ചെയ്തിട്ട് 93.98 എന്ന നിലയിലേക്ക് മാറുകയായിരുന്നു. ആറ് പ്രധാന കറന്‍സികള്‍ക്കെതിരെ യു.എസ് ഡോളറിന്റെ പ്രകടനം നിരീക്ഷിക്കുന്ന യു.എസ് ഡോളര്‍ സൂചിക 101.15 എന്ന നിലയിലാണ് വ്യാഴാഴ്ച എത്തിയത്. 101.36 എന്ന നിലയില്‍ വ്യാപാരം തുടങ്ങിയെങ്കിലും സൂചിക താണതിന്റെ നേട്ടം രൂപയ്ക്ക് നിലനിറുത്താനായില്ല.

വിഷയത്തില്‍ റിസര്‍വ് ബാങ്ക് ഇടപെട്ടില്ലെങ്കില്‍ കൂടുതല്‍ തകര്‍ച്ചയിലേക്ക് പോകുമെന്നും സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. അടുത്ത കാലത്തായി റിസര്‍വ് ബാങ്ക് നടത്തുന്ന ഇടപെടലുകള്‍ ഇന്ത്യന്‍ രൂപയെ ചാഞ്ചാട്ടത്തില്‍ നിന്നും തടഞ്ഞിരുന്നു. ഇന്ത്യന്‍ സാമ്പത്തികരംഗത്തെ സ്ഥിരതയാണ് രൂപയുടെ കാര്യത്തിലും പ്രതിഫലിക്കുന്നതെന്നാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ അഭിപ്രായം. ആര്‍.ബി.ഐയുടെ ഇടപെടല്‍ രൂപയെ കൂടുതല്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റുമെന്നാണ് ഫോറക്സ് ട്രേഡര്‍മാരും കരുതുന്നത്.

INDIAN RUPEE