ട്രംപ് പിടിമുറുക്കുന്നു

ഇന്ന് ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ രൂപ ഒരു യുഎസ് ഡോളറിന് 87 എന്ന നിലയിലേക്ക് താഴ്ന്നു. ആദ്യ വ്യാപാരത്തില്‍ രൂപ 0.5% ഇടിഞ്ഞ് 87.07 എന്ന താഴ്ന്ന നിലയിലെത്തി.

author-image
Biju
New Update
syduuiydu

Rep. Img.

ന്യൂഡല്‍ഹി: രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്. ഡോളറിനെതിരെ രൂപയുടെ മൂല്യം 87.14  വരെയെത്തി. അമേരിക്കന്‍  പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് താരിഫ് നയങ്ങള്‍ മാറ്റിയതോടെ യുഎസ് ഡോളറിന്റെ  കുതിപ്പ് പ്രകടമാണ്. 

കൂടാതെ, ഏഷ്യന്‍ കറന്‍സികള്‍ ദുര്‍ബലമായിട്ടുണ്ട്. അമേരിക്കയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികള്‍ക്കാണ് ട്രംപ് ഉയര്‍ന്ന താരിഫ് ചുമത്തിയിരിക്കുന്നത്. ഇന്ന് ചരിത്രത്തില്‍ ആദ്യമായി  ഇന്ത്യന്‍ രൂപ ഒരു യുഎസ് ഡോളറിന് 87 എന്ന നിലയിലേക്ക് താഴ്ന്നു. ആദ്യ വ്യാപാരത്തില്‍ രൂപ 0.5% ഇടിഞ്ഞ് 87.07 എന്ന താഴ്ന്ന നിലയിലെത്തി. 

മെക്‌സിക്കോ, കാനഡ, ചൈന രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതികള്‍ക്കാണ് ട്രംപ് കൂടുതല്‍ നികുതി ചുമത്തിയിരിക്കുന്നത്. മെക്‌സിക്കോ, കാനഡ രാജ്യങ്ങള്‍ക്ക് 5% തീരുവയും ചൈനയില്‍ നിന്നുള്ള ചരക്കുകള്‍ക്ക് 10% തീരുവയും ട്രംപ് ഏര്‍പ്പെടുത്തി. 

ഇതോടെ ഡോളര്‍ സൂചിക 0.3% ഉയര്‍ന്ന് 109.8 എന്ന നിലയിലായി, അതേസമയം ഏഷ്യന്‍ കറന്‍സികള്‍ ദുര്‍ബലമായി, ചൈനീസ് യുവാന്‍ 0.5% ഇടിഞ്ഞ് യു.എസ്. ഡോളറിനെതിരെ 7.35 എന്ന നിലയിലെത്തി.

ശനിയാഴ്ച ട്രംപ് തീരുവ ചുമത്തിയെങ്കിലും കാനഡയുടെ മറുപടി ഉടനെത്തന്നെ വന്നു. യുഎസ് ഇറക്കുമതിക്ക്  മേല്‍ കാനഡ 25 ശതമാനം താരിഫ് ചുമത്തുമെന്ന് കാനഡ വ്യക്തമാക്കി. തീരുവ തിരിച്ചും ചുമത്തുമെന്ന് മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷെയിന്‍ബോം കൂടി വ്യക്തമാക്കിയതോടെ ഇത് വ്യാപാര യുദ്ധത്തിന്റെ ആശങ്കകള്‍ക്ക് ആക്കം കൂട്ടുകയും ചെയ്തു.

indian rupee value