തേരോട്ടവുമായി ഇന്ത്യന്‍ ഓഹരി വിപണി

ദേശീയ സൂചിക 173 പോയിന്റ് നേട്ടവുമായി 22,012 ല്‍ എത്തി.

author-image
anumol ps
New Update
indian share market

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

കൊച്ചി: ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം തുടരുന്നു. അമേരിക്കയില്‍ പലിശ നിരക്ക് കുറയുന്നതാണ് ഇന്ത്യന്‍ ഓഹരി വിപണിയുടെ മുന്നേറ്റത്തിന് കാരണം. ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപകരുടെ പണമൊഴുക്ക് കൂടിയതോടെ ബോംബെ ഓഹരി സൂചിക 539.5 പോയിന്റ് ഉയര്‍ന്ന് 72,641ല്‍ അവസാനിച്ചു. ദേശീയ സൂചിക 173 പോയിന്റ് നേട്ടവുമായി 22,012 ല്‍ എത്തി. ബി.പി.സി.എല്‍, എന്‍.ടി.പി.സി, പവര്‍ ഗ്രിഡ്, കോള്‍ ഇന്ത്യ, ടാറ്റ സ്റ്റീല്‍, ഇന്‍ഡസ് ഇന്‍ഡ്, ടാറ്റ മോട്ടോഴ്‌സ്, ഹിണ്ടാല്‍കോ എന്നിവയായിരുന്നു വ്യാഴാഴ്ചത്തെ മുന്നേറ്റത്തിന് നേതൃത്വം നല്‍കിയത്.

indian share market