സ്റ്റാര്‍ട്ടപ്പുകളല്‍ മൂന്നാമനായി ഇന്ത്യ

ഇന്ത്യയിലെ യൂണികോണുകളുടെ എണ്ണത്തില്‍ പോലും അതിവേഗ വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്

author-image
Rajesh T L
New Update
startupnews

Startup

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡല്‍ഹി: 10 വര്‍ഷത്തിനിടെ ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകള്‍ 300 മടങ്ങ് വളര്‍ച്ച നേടിയതായി റിപ്പോര്‍ട്ട്. 2014-ല്‍ 350 സ്റ്റാര്‍ട്ടപ്പുകള്‍ ആയിരുന്നു ഇന്ത്യയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷം കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ അവയുടെ എണ്ണം 300 മടങ്ങ് വര്‍ദ്ധിച്ചുവെന്നാണ് പറയുന്നത്. ഇന്ന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ ഉള്ള മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്ത്യയിലെ യൂണികോണുകളുടെ എണ്ണത്തില്‍ പോലും അതിവേഗ വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. തൊഴില്‍ മേഖലകളില്‍ പുതിയ വഴികള്‍ സ്വീകരിക്കാന്‍ പ്രധാനമന്ത്രി എപ്പോഴും രാജ്യത്തെ യുവജനങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. ഈ രാജ്യത്തെ യുവാക്കളെ ബോധവത്കരിക്കാന്‍ പ്രധാനമന്ത്രി എന്ന നിലയില്‍ മോദി കഠിനവും ബോധപൂര്‍വവുമായ ശ്രമം നടത്തിയിട്ടുള്ളത് എന്നാണ് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് വ്യക്തമാക്കിയത്.

2014ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരമേറ്റപ്പോള്‍ ഇന്ത്യ ലോകത്തിലെ പത്താമത്തെ വലിയ സമ്പദ് വ്യവസ്ഥ ആയിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള 10 വര്‍ഷങ്ങളില്‍ പ്രധാനമന്ത്രി മോദിയുടെ തീരുമാനങ്ങള്‍ ബഹിരാകാശം, റെയില്‍വേ, റോഡുകള്‍, ഇന്‍ഫ്രാസ്ട്രക്ചര്‍, ഇലക്ട്രോണിക്‌സ്-ആശയവിനിമയം എന്നിവയുള്‍പ്പെടെ വിവിധ മേഖലകള്‍ക്ക് ഉത്തേജനം നല്‍കി. മികച്ച ഭരണത്തിലൂടെ മോദി ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ 10-ാം റാങ്കില്‍ നിന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയിലേക്ക് എത്തിച്ചു. ഇപ്പോള്‍ അത് മൂന്നാം സ്ഥാനത്തേക്കുള്ള കുതിപ്പിലാണ്. 2024 ന് ശേഷം പല മേഖലയിലും ഇന്ത്യയില്‍ വലിയ കുതിച്ചുചാട്ടങ്ങള്‍ തന്നെ ഉണ്ടാകും എന്നും ജിതേന്ദ്ര സിംഗ് പറയുന്നു.

 

startups indianstartup indianstartuprating