എക്‌സിറ്റ് പോള്‍ ആവേശത്തില്‍ കുതിച്ചുയര്‍ന്ന് ഓഹരി വിപണി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴില്‍തന്നെ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന പ്രവചനങ്ങള്‍ ഓഹരി വിപണിയെ റെക്കോര്‍ഡ് ഉയരത്തില്‍ എത്തിച്ചു.

author-image
anumol ps
New Update
stock market

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

ന്യൂഡല്‍ഹി: എക്‌സിറ്റ് പോള്‍ ഫലങ്ങളെ തുടര്‍ന്ന് കുതിച്ചുയര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണി. തിങ്കളാഴ്ച സെന്‍സെക്‌സ് 2,777.58 പോയിന്റ്  ഉയര്‍ന്നു 76,738.89ല്‍ എത്തി. ഇതിലൂടെ ഏകദേശം 12.48 ലക്ഷം കോടി രൂപയുടെ നേട്ടമാണ് നിക്ഷേപകര്‍ക്കുണ്ടായത്. നിഫ്റ്റി 23,338.70 പോയിന്റുവരെ ഉയര്‍ന്നു. സെന്‍സെക്‌സ് സൂചികയിലെ 30 കമ്പനികളും നിഫ്റ്റി 50യിലെ ഭൂരിഭാഗം കമ്പനികളും നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്.  

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴില്‍തന്നെ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന പ്രവചനങ്ങള്‍ ഓഹരി വിപണിയെ റെക്കോര്‍ഡ് ഉയരത്തില്‍ എത്തിച്ചു. ഓഹരി വിപണിയിലാകെ ഈ ഉണര്‍വ് പ്രകടമാണ്. എങ്കിലും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ക്ക് മുന്‍തൂക്കം ലഭിക്കുന്നുണ്ട്. പൊതുമേഖലാ ബാങ്കുകളുടെ ഓഹരികളെല്ലാം കുത്തനെ ഉയര്‍ന്നു. നിഫ്റ്റി പിഎസ്യു ബാങ്ക് സൂചിക 6 ശതമാനത്തോളമാണ് ഉയര്‍ന്നത്.  ബാങ്ക് നിഫ്റ്റി ആദ്യമായി 50,000 കടന്നു 50,990വരെ എത്തി.

അതേസമയം എക്‌സിറ്റ് പോള്‍ തുടര്‍ഭരണം പ്രവചിച്ചതോടെ അദാനി ഗ്രൂപ്പിന്റെ ഓഹരികളും നേട്ടം കൈവരിച്ചു. ഏകദേശം 16 ശതമാനത്തോളമാണ് അദാനി ഗ്രൂപ്പ് ഓഹരികളുടെ നേട്ടം. അദാനിയുടെ 10 ലിസ്റ്റഡ് കമ്പനികളുടെ ആകെ വിപണി മൂല്യം 1.4 ലക്ഷം കോടിയോളം ഉയര്‍ന്ന് 19.24 ലക്ഷം കോടിയിലെത്തി. അദാനി പവറും അദാനി പോര്‍ട്ടുമാണ് നേട്ടത്തില്‍ മുന്നില്‍.  





stock market update