ഇന്ത്യന്‍ യൂട്യൂബര്‍മാര്‍ക്ക് 3 വര്‍ഷത്തിനുള്ളില്‍ ഗൂഗിള്‍ നല്‍കിയത് 21,000 കോടി രൂപ

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇന്ത്യന്‍ കണ്ടന്റ് സ്രഷ്ടാക്കള്‍ക്ക് യൂട്യൂബ് നല്‍കിയത് 21,000 കോടി രൂപയാണ്. ഈ വര്‍ഷം മെയ് മാസത്തില്‍ നടന്ന ഒരു പരിപാടിയില്‍ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് ലഭിച്ച പേയ്മെന്റുകളെക്കുറിച്ച് യൂട്യൂബ് സിഇഒ നീല്‍ മോഹന്‍ സംസാരിച്ചിരുന്നു.

author-image
Biju
New Update
you

ന്യൂഡല്‍ഹി: ആന്‍ഡ്രോയ്ഡ് ഫോണുകള്‍ എല്ലാവരിലേക്കും എത്തിയതോടെ ഇന്ത്യയില്‍ ഒട്ടുമുക്കാല്‍ പേരും യൂട്യൂബര്‍മാരാണ്. ഒരു പക്ഷെ ഇത്രയധികം യൂട്യൂബര്‍മാരുള്ള രാജ്യം വേറെ ഉണ്ടാകില്ല. എന്നാല്‍ ഇവരുടെ വരുമാനം കേട്ടാല്‍ സാക്ഷാല്‍ അംബാനി പോലും ഞെട്ടിപ്പോകും.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇന്ത്യന്‍ കണ്ടന്റ് സ്രഷ്ടാക്കള്‍ക്ക് യൂട്യൂബ് നല്‍കിയത് 21,000 കോടി രൂപയാണ്. ഈ വര്‍ഷം മെയ് മാസത്തില്‍ നടന്ന ഒരു പരിപാടിയില്‍ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് ലഭിച്ച പേയ്മെന്റുകളെക്കുറിച്ച് യൂട്യൂബ് സിഇഒ നീല്‍ മോഹന്‍ സംസാരിച്ചിരുന്നു.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇന്ത്യന്‍ ക്രിയേറ്റര്‍മാര്‍ക്കും, കലാകാരന്മാര്‍ക്കും, മീഡിയ കമ്പനികള്‍ക്കുമായി 21,000 കോടിയിലധികം രൂപ നല്‍കിയിട്ടുണ്ടെന്ന് മോഹന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ 10 കോടി ചാനലുകള്‍ ഉണ്ടായെന്നും അതില്‍ 15,000 ക്രിയേറ്റര്‍മാര്‍ 10 ലക്ഷം സബ്സ്‌ക്രൈബര്‍മാരുടെ എണ്ണം മറികടന്നു എന്നുമാണ് ഇന്ത്യക്കാര്‍ക്കിടയില്‍ യൂട്യൂബിന്റെ വര്‍ദ്ധിച്ചുവരുന്ന ജനപ്രീതിയെക്കുറിച്ച് നീല്‍ പറഞ്ഞത്.

ലോകമെമ്പാടുമുള്ള കാഴ്ചക്കാരുമായി സ്രഷ്ടാക്കള്‍ക്ക് ബന്ധപ്പെടാനുള്ള ഒരു മാര്‍ഗമായി യൂട്രൂബ് മാറിയിരിക്കുന്നുവെന്ന് സിഇഒ ഇതിനകം പ്രസ്താവിച്ചിട്ടുണ്ട്. വളരെ കുറച്ച് രാജ്യങ്ങള്‍ക്ക് മാത്രമേ ഇത് പ്രയോജനപ്പെടുത്താന്‍ കഴിയൂ എന്നിരിക്കെ, ഇന്ത്യയ്ക്ക് ഇത് ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞതിന് അദ്ദേഹം പ്രശംസിച്ചു. 

മെയ് മാസത്തില്‍, തന്റെ പ്ലാറ്റ്ഫോം ഇന്ത്യന്‍ ക്രിയേറ്റര്‍ എക്കണോമിയില്‍ കൂടുതല്‍ നിക്ഷേപം നടത്തുകയാണെന്ന് നീല്‍ മോഹന്‍ പ്രഖ്യാപിച്ചു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 850 കോടി രൂപ നിക്ഷേപിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

youtube