ഇന്തോനേഷ്യയിലേക്ക് ഇനി ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യാം

. ഇന്ത്യ ഉള്‍പ്പടെ ഇരുപത് രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കാണ് വിസ ഫ്രീ എന്‍ട്രി നല്‍കാന്‍ ഇന്തോനേഷ്യ സര്‍ക്കാര്‍ തീരുമാനിച്ചത്. ഈ വര്‍ഷം ഒക്ടോബറിനു മുമ്പ് പുതിയ നിയമം നിലവില്‍ വരും.

author-image
anumol ps
New Update
visa

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 ന്യൂഡല്‍ഹി: ഇനി ഇന്ത്യക്കാര്‍ക്ക് ഒരു രാജ്യത്തേക്കു കൂടി വിസയില്ലാതെ യാത്ര ചെയ്യാം. ഇന്തോനേഷ്യയിലേക്കാണ് യാത്ര ചെയ്യാന്‍ സാധിക്കുന്നത്. അവിടേക്ക് യാത്ര ചെയ്യുന്നതിന്  ഇനി പാസ്പോര്‍ട്ടും ചെലവിനുള്ള പണവും മതിയാകും. ഇന്ത്യ ഉള്‍പ്പടെ ഇരുപത് രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കാണ് വിസ ഫ്രീ എന്‍ട്രി നല്‍കാന്‍ ഇന്തോനേഷ്യ സര്‍ക്കാര്‍ തീരുമാനിച്ചത്. ഈ വര്‍ഷം ഒക്ടോബറിനു മുമ്പ് പുതിയ നിയമം നിലവില്‍ വരും.

ഇന്ത്യയുള്‍പ്പെടെ ഓസ്ട്രേലിയ, ചൈന, ദക്ഷിണ കൊറിയ, അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ഖത്തര്‍, യു.എ.ഇ, സൗദി അറേബ്യ, നെതര്‍ലാന്റ്സ്, ജപ്പാന്‍, റഷ്യ,തായ്വാന്‍, ന്യൂസിലാന്റ്, ഇറ്റലി, സ്പെയിന്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് വിസയില്ലാതെ യാത്ര ചെയ്യാന്‍ സാധിക്കുന്നത്.

 

visa free travel