ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ബയോമെട്രിക് ഓതന്റിക്കേഷന്‍ ഡിജിറ്റല്‍ പേയ്മെന്റുകള്‍

പാസ്‌വേഡ് ഇല്ലാതെ ഡിജിറ്റല്‍ പേയ്മെന്റുകള്‍ നടത്താം. പാസ്‌വേര്‍ഡുകള്‍ക്കു പകരം ബയോമെട്രിക് രീതികളിലൂടെ ഓതന്റിക്കേഷന്‍ നല്‍കുന്ന രീതിയാണ് ഇപ്പോള്‍ പ്രചാരത്തിലുള്ളത്.

author-image
Akshaya N K
New Update
c

ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കായി ഇനി പാസ്‌വേഡ് ഇല്ലാതെ ഡിജിറ്റല്‍ പേയ്മെന്റുകള്‍ നടത്താം. പാസ്‌വേര്‍ഡുകള്‍ക്കു പകരം ബയോമെട്രിക് രീതികളിലൂടെ ഓതന്റിക്കേഷന്‍ നല്‍കുന്ന രീതിയാണ് ഇപ്പോള്‍ പ്രചാരത്തിലുള്ളത്.കൈവിരൽ, അല്ലെങ്കിൽ മുഖം കാണിച്ച് സ്വന്തം ഐഡന്റിറ്റി വെരിഫൈ ചെയ്യാവുന്ന രീതിയാണിത്‌.


ഇത് വേഗതയേറിയതും  സുഗമവുമാണെന്നും വിലയിരുത്തല്‍. സുരക്ഷക്കും ഊന്നല്‍ നല്‍കുന്നതിനാല്‍ത്തന്നെ പണമിടപാടിനിടയില്‍ വരാവുന്ന വലിയ പ്രശ്‌നങ്ങള്‍ ഇതില്‍ കാണില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പാസ്വേര്‍ഡ് ഓര്‍ക്കേണ്ടാത്തതു കൊണ്ടു തന്നെ ഉപഭോക്താക്കള്‍ക്ക് ദൈനംദിന സാമ്പത്തിക ഇടപാടുള്‍ക്ക്‌ ടെന്‍ഷനില്ലാതെ ആവശ്യങ്ങള്‍ നടത്തിയെടുക്കാം.

 ഹാക്കിംഗിനെ ഒരുപിധി വരെ തടയുമെന്നതും ഈ രീതിയുടെ പ്രത്യേകതയാണ്‌.ഇതും ഈ രീതി ജനപ്രിയമാകാന്‍ കാരണമായിട്ടുണ്ട്.
 

Passwords change password sharing digital payment biometric