/kalakaumudi/media/media_files/2025/01/18/KJHfJYMN7eCTVy1gJ7mt.jpg)
Representational Image Photograph: (istock)
സൂചികകള്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 200.85 പോയിന്റ് അഥവാ 0.27 ശതമാനം ഇടിഞ്ഞ് 73,828.91 ലും, നിഫ്റ്റി 73.30 പോയിന്റ് അഥവാ 0.33 ശതമാനം ഇടിഞ്ഞ് 22,397.20 ലും ക്ലോസ് ചെയ്തു. സെന്‍സെക്‌സ് ഓഹരികളില്‍ 8 എണ്ണം മാത്രമാണ് ഇന്ന് നേട്ടത്തില്‍ ക്ലോസ് ചെയ്തത്. ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ടിസിഎസ്, ടാറ്റ സ്റ്റീല്‍, എന്‍ടിപിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, പവര്‍ഗ്രിഡ്, സണ്‍ ഫാര്‍മ എന്നിവ നേട്ടത്തിലെത്തിയപ്പോള്‍ ആര്‍ഐഎല്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഫോസിസ്, സൊമാറ്റോ, ടാറ്റ മോട്ടോഴ്‌സ്, ഭാരതി എയര്‍ടെല്‍, ബജാജ് ഫിനാന്‍സ്, എച്ച്യുഎല്‍ എന്നിവ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റിയില്‍ 12 ഓഹരികള്‍ ഇന്ന് നേട്ടത്തില്‍ ക്ലോസ് ചെയ്തു. ബിഇഎല്‍, എസ്ബിഐ, സിപ്ല, ഐസിഐസിഐ ബാങ്ക്, പവര്‍ഗ്രിഡ്, ഒഎന്‍ജിസി, ടാറ്റ സ്റ്റീല്‍ എന്നിവയാണ് നേട്ടത്തില്‍ ക്ലോസ് ചെയ്തത്. ശ്രീറാം ഫിനാന്‍സ്, ഹീറോ മോട്ടോകോര്‍പ്പ്, ടാറ്റ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി ലൈഫ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഹിന്‍ഡാല്‍കോ എന്നിവ നഷ്ടത്തില്‍ ക്ലോസ് ചെയ്തത്.
സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ബാങ്ക്, പിഎസ്യു ബാങ്ക് എന്നിവ മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. സൂചികകള്‍ 0.43 ശതമാനം വരെ ഉയര്‍ന്നു. അതേസമയം നിഫ്റ്റി ഓട്ടോ, ഐടി, മെറ്റല്‍, റിയല്‍റ്റി എന്നിവ 1 ശതമാനം വരെ ഇടിഞ്ഞു.ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ 0.7 ശതമാനം വീതം ഇടിഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
