ആഗോളതലത്തിൽ ഏറ്റവും മൂല്യമുള്ള എയർലൈനായി ഇന്ത്യയിലെ ഏറ്റവും
വലിയ എയർലൈന്‍ ഇൻഡിഗോ ഉയർന്നു.23.4 ബില്യൺ ഡോളർ വിപണി
മൂലധനമാണ് ഉള്ളത്.
ജനുവരി മുതൽ ഓഹരികൾ 14% കുതിച്ചുയർന്നു. ഏപ്രിൽ 9-നാണ് ഏറ്റവും കൂടുതല്‍ ഉയരത്തിലെത്തിയത്. ഇതോടെ ഇൻഡിഗോ ഈ വർഷം ഓഹരി വില ഉയർന്ന ലോകത്തിലെ ഏക വിമാനക്കമ്പനിയായി മാറി.
എന്നാല്‍ മറ്റു കമ്പനികളായ യുണൈറ്റഡ് എയർലൈൻസും ഡെൽറ്റ എയർലൈൻസും തങ്ങളുടെ ഓഹരികളില്‍ 41% ഇടിവ്
രേഖപ്പെടുത്തി.
പുതിയ വിപണി മൂലധന പട്ടിക
- ഇന്‍ഡിഗോ - 23.4 ബില്ല്യണ്‍ ഡോളര്‍
- ഡെൽറ്റ എയർലൈൻസ്- 23.2 ബില്ല്യണ്‍ ഡോളര്‍
- റയനെയര്‍ എയർലൈൻസ്- 21.3 ബില്ല്യണ്‍ ഡോളര്‍
- യുണൈറ്റഡ് എയർലൈൻസ്- 18.5 ബില്ല്യണ്‍ ഡോളര്‍
- എയര്‍ ചൈന - 15.3 ബില്ല്യണ്‍ ഡോളര്‍