അമിതമായി ജോലി  ചെയ്യരുതെന്ന് ഇന്‍ഫോസിസ്

ആഴ്ചയില്‍ 5 ദിവസം മാത്രം പ്രവൃത്തി. മാസത്തില്‍ 10 ദിവസം മാത്രം ഓഫിസില്‍ ജോലിക്കു വന്നാല്‍ മതി. ബാക്കി വീട്ടിലിരുന്നോ മറ്റോ (റിമോട്ട് വര്‍ക്ക്) ജോലി ചെയ്യാം.

author-image
Jayakrishnan R
New Update
infosys

infosys

 

 

കൊച്ചി :  അമിതമായി ജോലി ചെയ്യരുതെന്ന് ഇന്‍ഫോസിസില്‍ ജീവനക്കാര്‍ക്ക് മുന്നറിയിപ്പ്. ആരോഗ്യവും ജോലിജീവിത സംതുലനവും വേണം. ഓരോ മാസവും ആകെ ജോലി ചെയ്ത മണിക്കൂറുകള്‍ സാധാരണ ജോലി സമയത്തെക്കാള്‍ വളരെ കൂടുതലാണെങ്കിലാണ് ഇത്തരം ഇമെയില്‍ ലഭിക്കുന്നത്.ഇന്‍ഫോസിസില്‍ സാധാരണ ജോലി സമയം ലഞ്ച് ബ്രേക്ക് ഉള്‍പ്പെടെ 9 മണിക്കൂര്‍ 15 മിനിറ്റാണ്. ആഴ്ചയില്‍ 5 ദിവസം മാത്രം പ്രവൃത്തി. മാസത്തില്‍ 10 ദിവസം മാത്രം ഓഫിസില്‍ ജോലിക്കു വന്നാല്‍ മതി. ബാക്കി വീട്ടിലിരുന്നോ മറ്റോ (റിമോട്ട് വര്‍ക്ക്) ജോലി ചെയ്യാം. ദിവസം ഒന്‍പതേകാല്‍ മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്താലുടന്‍ ഇമെയില്‍ ലഭിക്കുമെന്ന രീതിയില്‍ വാര്‍ത്ത വന്നതു ശരിയല്ലെന്ന് ഇന്‍ഫോസിസ് അറിയിച്ചു. മാസ ശരാശരിയാണു നോക്കുന്നത്. അമിത ജോലി ഭാരം ഉണ്ടെങ്കില്‍ മാനേജരുമായി ചര്‍ച്ച ചെയ്തു കുറയ്ക്കാവുന്നതാണ്. രാത്രി 9 മണിക്കപ്പുറം ഓഫിസില്‍ ചെലവഴിക്കണമെങ്കിലും പ്രത്യേക അനുവാദം വാങ്ങണം.ടെക്കികള്‍ ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി ചെയ്യണമെന്ന് ഇന്‍ഫോസിസിന്റെ സ്ഥാപക ചെയര്‍മാനായ എന്‍.ആര്‍.നാരായണമൂര്‍ത്തി പറഞ്ഞതു വിവാദമായിരുന്നു. അതിനു ശേഷം എല്‍ആന്‍ഡ്ടി കമ്പനി ചെയര്‍മാന്‍ എസ്.എന്‍, സുബ്രഹ്‌മണ്യം ജീവനക്കാര്‍ ആഴ്ചയില്‍ 90 മണിക്കൂര്‍ ജോലി ചെയ്യണമെന്നു പറഞ്ഞതും ചര്‍ച്ചയായി. സ്ഥാപകനാണെങ്കിലും നാരായണമൂര്‍ത്തിക്ക് ഇപ്പോള്‍ ഇന്‍ഫോസിസില്‍ ഔദ്യോഗിക ചുമതലകള്‍ ഇല്ലെന്നും അദ്ദേഹം പറയുന്നതിന് കമ്പനി നയവുമായി ബന്ധമില്ലെന്നും വക്താവ് അറിയിച്ചു.

 

business