പ്രോവിഡന്റ് ഫണ്ട് പലിശ നിരക്ക് 8.25% അംഗീകരിച്ചു

ഇ.പി.എഫ്.ഒ 2023-24 ലെ പലിശ നിരക്ക് മുന്‍ വര്‍ഷത്തെ 8.15 ശതമാനത്തില്‍ നിന്ന് 8.25 ശതമാനം ആയാണ് ഉയര്‍ത്തിയത്. 

author-image
anumol ps
New Update
provident fund

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00



ന്യൂഡല്‍ഹി: പ്രോവിഡന്റ് ഫണ്ട് നിക്ഷേപങ്ങളുടെ വാര്‍ഷിക പലിശ നിരക്ക് 8.25 ശതമാനമായി അംഗീകരിച്ചു. കേന്ദ്ര ധനമന്ത്രാലയമാണ് പലിശ നിരക്ക് അംഗീകരിച്ചത്. ഇ.പി.എഫ്.ഒ 2023-24 ലെ പലിശ നിരക്ക് മുന്‍ വര്‍ഷത്തെ 8.15 ശതമാനത്തില്‍ നിന്ന് 8.25 ശതമാനം ആയാണ് ഉയര്‍ത്തിയത്. 
2024 മെയ് 31 നാണ് 2023-2024 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇ.പി.എഫ് അംഗങ്ങളുടെ പലിശ നിരക്ക് 8.2 ശതമാനമാക്കി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയത്. 

പിരിഞ്ഞ അംഗങ്ങള്‍ക്ക് അവരുടെ അന്തിമ പി.എഫ് സെറ്റില്‍മെന്റിന്റെ ഭാഗമായി പുതുക്കിയ ഇ.പി.എഫ് പലിശ നിരക്ക് വിതരണം ചെയ്തു തുടങ്ങിയതായും ഇ.പി.എഫ്.ഒ അറിയിച്ചു. വിരമിക്കുന്ന ഇ.പി.എഫ് അംഗങ്ങള്‍ക്ക് അവരുടെ പി.എഫ് സെറ്റില്‍മെന്റുകള്‍ക്ക് പുറമേ പുതുക്കിയ പലിശയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നുണ്ട്. 23,04,516 ക്ലെയിമുകളില്‍ ആയി ഏറ്റവും പുതിയ പലിശ നിരക്ക് ആയ 8.25 ശതമാനം ഉള്‍പ്പെടെ 9260.40 കോടി രൂപ ഇതിനോടകം തീര്‍പ്പാക്കി കഴിഞ്ഞു.

provident fund interest rate