/kalakaumudi/media/media_files/2025/02/20/7GmfC8v9hco7cETOJFJy.jpg)
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഇന്‍വെസ്റ്റ് കേരളയ്ക്ക് ഇന്ന് കൊച്ചിയില്‍ തുടക്കമാകും.
11.45 ന് ആരംഭിക്കുന്ന വലിയ അവസരങ്ങളുടെ ഒരു ചെറിയ ലോകം എന്ന വിഷയത്തില്‍ നടക്കുന്ന പ്ലിനറി സെഷനില്‍ ജി20 ഷെര്‍പ്പയും നീതി ആയോഗ് മുന്‍ സിഇഒ യുമായ അമിതാഭ് കാന്ത് അടക്കമുളള പ്രമുഖര്‍ പങ്കെടുക്കും. രണ്ടു ദിവസങ്ങളായി നടക്കുന്ന ഉച്ചകോടിയില്‍ വിവിധ വിഷയങ്ങളിലായി 28 പ്രത്യേക സെഷനുകളില്‍ വ്യവസായ മേഖലയിലെ പ്രമുഖരും വിദഗ്ധരുമായി 200 പ്രഭാഷകര്‍ പങ്കെടുക്കും.
കേരളത്തിന്റെ മൊത്ത സംസ്ഥാന ആഭ്യന്തര ഉത്പാദനം 2000 മുതല്‍ നാല് മടങ്ങ് വര്‍ദ്ധിച്ച് 77,000 കോടി രൂപയില്‍ നിന്ന് 2024 ല്‍ 11,00,000 കോടി രൂപയായി. ഈ പാത തുടര്‍ന്നാല്‍ 2047 ആകുമ്പോഴേക്കും സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം 88 ലക്ഷം കോടി രൂപ (ഏകദേശം 1 ട്രില്യണ്‍ ഡോളര്‍) ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ കെ.എസ്.ഐ.ഡി.സി ചെയര്‍മാന്‍ സി. ബാലഗോപാല്‍, ഐബിഎസ് ഗ്രൂപ്പ് സ്ഥാപകന്‍ വി കെ മാത്യൂസ്, ഗ്രൂപ്പ് മീരാന്‍ ചെയര്‍മാന്‍ നവാസ് മീരാന്‍, ആര്‍.പി ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ള, ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് സിഇഒ അദീബ് അഹമ്മദ്, ഇന്‍വസ്റ്റ് ഇന്ത്യ സീനിയര്‍ വൈസ്പ്രസിഡന്റ് സിദ്ധാര്‍ത്ഥ് നാരായണന്‍, ഇ.റ്റി ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ശ്രുതിജിത്ത് കെ.കെ എന്നിവര്‍ സംസാരിക്കും. വൈകിട്ട് 3.30 നാണ് സെഷന്‍ നടക്കുക.
കപ്പല്‍നിര്‍മ്മാണം
റബ്ബര്‍ ഉള്‍പ്പെടെയുള്ള മൂല്യവര്‍ധിത തോട്ടം മേഖല എന്ന വിഷയത്തില്‍ കേരള റബ്ബര്‍ ലിമിറ്റഡ് ചെയര്‍പേഴ്‌സണ്‍ ഷീല തോമസ്, റബ്ബര്‍ ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം വസന്തഗേശന്‍, ഓട്ടോമോട്ടീവ് ടയര്‍ മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ ഡിജി രാജീവ് ബുധ്രാജ, സിംകോ ഫോം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വിനോദ് സൈമണ്‍, പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ഓഫ് കേരള എംഡി ഡോ. ജെയിംസ് ജേക്കബ്, ഹരിശങ്കര്‍ സിംഘാനിയ എലാസ്റ്റോമെര്‍ ആന്‍ഡ് ടയര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ആര്‍ മുഖോപാധ്യായ, ഉപാസി പ്രസിഡന്റ് കെ മാത്യു അബ്രഹാം, റബര്‍ ബോര്‍ഡ് മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെ എന്‍ രാഘവന്‍ എന്നിവര്‍ സംസാരിക്കും. വൈകിട്ട് 4.45 നാണ് സെഷന്‍ ആരംഭിക്കുക.
കപ്പല്‍നിര്‍മ്മാണത്തിലെ കേരളത്തിന്റെ അവസരങ്ങള്‍ രാജ്യവികസനത്തിന്റെ കാഴ്ചപ്പാടില്‍ എന്ന വിഷയത്തില്‍ നോര്‍വേയിലെ എല്‍ട്രോക്ക് സിഇഒ കായി ബോഗന്‍, ചൗഗുളെ ആന്‍ഡ് കമ്പനി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അര്‍ജുന്‍ അശോക് ചൗഗുളെ, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ഹരികൃഷ്ണന്‍, നവാള്‍ട്ട് സോളാര്‍ ഇലക്ട്രോണിക് ബോട്ട്‌സ് സ്ഥാപകന്‍ സന്ദിത്ത് തണ്ടാശേരി, എന്‍പിഒഎല്‍ ഡയറക്ടര്‍ ഡോ. ദുവ്വൂരി ശേഷഗിരി, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഡിഐജി നിഷാന്ത് എസ് എന്നിവര്‍ സംസാരിക്കും. വൈകിട്ട് 3.30 നാണ് സെഷന്‍ നടക്കുക.