കൊച്ചി: വ്യവസായ വകുപ്പിന് കീഴിലുള്ള കെഎസ്‌ഐഡിസി 74 കമ്പനികളില്‍ നിക്ഷേപിച്ച 115.7 കോടി രൂപയുടെ നിലവിലെ വിപണി മൂല്യം 1000 കോടി രൂപ കടന്നതായി മന്ത്രി പി രാജീവ്. കെഎസ്‌ഐഡിസിയുടെ വായ്പ സേവനങ്ങള്‍ ഓണ്‍ലൈനാക്കുന്ന വെബ്‌സെറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വായ്പ നടപടി ക്രമങ്ങള്‍ സുതാര്യവും ലളിതവും സമയബന്ധിതവുമാകാന്‍ പുതിയ വെബ്‌സൈറ്റ് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വായ്പ നല്‍കുന്നതില്‍ നിലവിലുണ്ടായിരുന്ന പരാതികള്‍ക്ക് ശാശ്വത പരിഹാരമാണ് വെബ്‌സൈറ്റെന്ന് വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ് പറഞ്ഞു.