Representational Image
മുംബൈ : ഐഫോണ്‍ 16 സീരിസ് പുറത്തിറങ്ങിയതോടെ ഐഫോണ്‍ 15 മോഡലുകള്‍ക്ക് വന്‍ വിലക്കിഴവ്.
ഫ്ളിപ്പ്കാര്‍ട്ടിലും ആമസോണിലും നടക്കുന്ന വില്‍പന മേളകളില്‍ ആകര്‍ഷകമായ വിലകളിലാണ് ഐഫോണുകള്‍. 2023 ല്‍ 69,900 രൂപ വിലയിലാണ് ഐഫോണ്‍ 15 അവതരിപ്പിച്ചത്. 21 ശതമാനം ഡിസ്‌കൗണ്ടില്‍ 54999 രൂപയ്ക്കാണി ഫ്ളിപ്പ്കാര്‍ട്ടില്‍ ഐഫോണ്‍ 15 വില്‍ക്കുന്നത്.
എക്സ്ചേഞ്ച് ഓഫറിലൂടെ ഇത് വെറും 33,950 രൂപയായി കുറയ്ക്കാനാവും. എക്സ്ചേഞ്ചില്‍ ലഭിക്കുന്ന കിഴിവ് നല്‍കുന്ന ഫോണിന്റെ അവസ്ഥ അനുസരിച്ചിരിക്കും. ഐഫോണ്‍ 15 പ്ലസ് 18 ശതമാനം ഡിസ്‌കൗണ്ടില്‍ 64999 രൂപയ്ക്കാണ് ഫ്ളിപ്കാര്‍ട്ടില്‍ വില്‍ക്കുന്നത്. ആമസോണ്‍ ബിഗ് ബില്യണ്‍ സെയിലിന്റെ ഭാഗമായി ഐഫോണിന് പുറമെ ഐപാഡും വമ്പിച്ച ഓഫറില്‍ ലഭിക്കും.