ആശിര്‍വാദ് മൈക്രോ ഫിനാന്‍സ് ഐപിഒയ്ക്ക്

1500 കോടി കോടി രൂപ വരെ സമാഹരിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്.

author-image
anumol ps
New Update
aashirvad

പ്രതീകാത്മക ചിത്രം 

Listen to this article
0.75x1x1.5x
00:00/ 00:00

ന്യൂഡല്‍ഹി:  മണപ്പുറം ഫിനാന്‍സിന്റെ ഉപസ്ഥാപനമായ ആശിര്‍വാദ് മൈക്രോ ഫിനാന്‍സ് ഐപിഒയ്ക്ക് ഒരുങ്ങുന്നു. ആശിര്‍വാദ് മൈക്രോ ഫിനാന്‍സ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് വിപണി നിയന്ത്രണ ഏജന്‍സിയായ സെബിയുടെ അനുമതി ലഭിച്ചു. 1500 കോടി കോടി രൂപ വരെ സമാഹരിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. 2008 ല്‍ തമിഴ്‌നാട്ടിലായിരുന്നു ആശിര്‍വാദ് മൈക്രോ ഫിനാന്‍സ് പ്രവര്‍ത്തനം ആരംഭിച്ചത്. 
രണ്ടു ബ്രാഞ്ചുകളുമായി പ്രവര്‍ത്തനം ആരംഭിച്ച ആശിര്‍വാദ് മൈക്രോ ഫിനാന്‍സിന് നിലവില്‍ 22 സംസ്ഥാനങ്ങളിലും 4 കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 1,684 ബ്രാഞ്ചുകളാണുള്ളത്.

ipo ashirvad micro finance manappuramfinance