ഇകോസ് മൊബിലിറ്റി ഐപിഒയ്ക്ക്

പ്രമോട്ടര്‍മാരുടെ ഓഹരി ഒന്നിന് രണ്ട് രൂപ മുഖവിലയുള്ള 1.8 കോടി ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

author-image
anumol ps
New Update
ipo

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 



കൊച്ചി: ഇകോസ് ഇന്ത്യ മൊബിലിറ്റി ആന്‍ഡ് ഹോസ്പിറ്റാലിറ്റി ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്പനയ്ക്ക് ഒരുങ്ങുന്നു. ആഗസ്റ്റ് 28 ന് ആരംഭിക്കുന്ന ഐപിഒ 30 ന് സമാപിക്കും. പ്രമോട്ടര്‍മാരുടെ ഓഹരി ഒന്നിന് രണ്ട് രൂപ മുഖവിലയുള്ള 1.8 കോടി ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓഹരി ഒന്നിന് 318 രൂപ മുതല്‍ 334 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 44 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 44 ന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. ഇക്വിറസ് ക്യാപിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ്, ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍.

ipo ecos india mobility and hospitality limited