എനര്‍ജി മിഷന്‍ മെഷീനറീസ് ഐപിഒയ്ക്ക്

ഐപിഒ ബുധനാഴ്ച ആരംഭിച്ച് 13ന് അവസാനിക്കും.

author-image
anumol ps
New Update
energy

പ്രതീകാത്മക ചിത്രം

 

 

ന്യൂഡല്‍ഹി: എനര്‍ജി മിഷന്‍ മെഷീനറീസ് ഐപിഒയ്ക്ക് ഒരുങ്ങുന്നു. ഐപിഒയിലൂടെ 41.15 കോടി രൂപ വരെ സമാഹരിക്കാനാണ്കമ്പനി ലക്ഷ്യമിടുന്നത്. പത്ത് രൂപ മുഖവിലയുള്ള 29.82 ലക്ഷം ഓഹരികളാണ് പുറത്തിറക്കുന്നത്. 131 രൂപ മുതല്‍ 138 രൂപവരെയാണ് വിലനിലവാരം. ഐപിഒ ബുധനാഴ്ച ആരംഭിച്ച് 13ന് അവസാനിക്കും. ഗുജറാത്തിലെ സാനന്ദിലുള്ള നിലവിലുള്ള നിര്‍മ്മാണ യൂണിറ്റിലെ സിവില്‍ കണ്‍സ്ട്രക്ഷന്‍, പുതിയ പ്ലാന്റ്, മെഷിനറികള്‍ എന്നിവയുള്‍പ്പെടെ കമ്പനിയുടെ വിപുലീകരണ പദ്ധതികള്‍ക്കായി സമാഹരിക്കുന്ന പണം വിനിയോഗിക്കും. 

 

ipo energy mission machineries