ജെഎസ്ഡബ്ല്യു സിമന്റ് ഐപിഒയിലേക്ക്

ഐപിഒ വഴി 4,000 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 2,000 കോടി രൂപയുടേത് പുതിയ ഓഹരികളും 2,000 കോടി രൂപയുടേത് നിലവിലെ ഓഹരിയുടമകള്‍ കൈവശമുള്ള നിശ്ചിത ഓഹരികള്‍ വില്‍ക്കുന്ന ഓഫര്‍-ഫോര്‍-സെയിലും ആയിരിക്കും.

author-image
anumol ps
New Update
ipo

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00

മുംബൈ:  ജെഎസ്ഡബ്ല്യു ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സിമന്റ് നിര്‍മാണക്കമ്പനിയായ ജെഎസ്ഡബ്ല്യു സിമന്റ് പ്രാരംഭ ഓഹരി വില്‍പനയ്ക്ക് ഒരുങ്ങുന്നു. സെബിക്ക് കമ്പനി ഇതുസംബന്ധിച്ച് അപേക്ഷ സമര്‍പ്പിച്ചു. ഐപിഒ വഴി 4,000 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 2,000 കോടി രൂപയുടേത് പുതിയ ഓഹരികളും 2,000 കോടി രൂപയുടേത് നിലവിലെ ഓഹരിയുടമകള്‍ കൈവശമുള്ള നിശ്ചിത ഓഹരികള്‍ വില്‍ക്കുന്ന ഓഫര്‍-ഫോര്‍-സെയിലും ആയിരിക്കും. നിലവില്‍ ഓഹരി പങ്കാളിത്തമുള്ള എപി ഏഷ്യ ഓപ്പര്‍ച്യൂണിസ്റ്റിക് ഹോള്‍ഡിങ്‌സ്, സിനര്‍ജി മെറ്റല്‍സ്, എസ്ബിഐ എന്നിവ ഒഎഫ്എസില്‍ പങ്കെടുത്ത് ഓഹരികള്‍ വില്‍ക്കും. ഏഷ്യ ഓപ്പര്‍ച്യൂണിസ്റ്റിക്കും സിനര്‍ജിയും 937.5 കോടി രൂപയുടെയും എസ്ബിഐ 125 കോടി രൂപയുടെയും ഓഹരികളാകും വില്‍ക്കുക. 

ipo jsw cements