മുത്തൂറ്റ് ഫിനാന്‍സിന്റെ ഉപകമ്പനി ബെല്‍സ്റ്റാര്‍ മൈക്രോഫിനാന്‍സ് ഐപിഒയ്ക്ക്

ഐപിഒയ്ക്കുള്ള അപേക്ഷ ബെല്‍സ്റ്റാര്‍ സെബിക്ക് സമര്‍പ്പിച്ചു. ഐപിഒയിലൂടെ 1,300 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 

author-image
anumol ps
New Update
belstar

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

കൊച്ചി: കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്കിതര ധനകാര്യസ്ഥാപനം മുത്തൂറ്റ് ഫിനാന്‍സിന്റെ ഉപകമ്പനി ബെല്‍സ്റ്റാര്‍ മൈക്രോഫിനാന്‍സ് ഐപിഒയ്ക്ക് ഒരുങ്ങുന്നു. ഐപിഒയ്ക്കുള്ള അപേക്ഷ ബെല്‍സ്റ്റാര്‍ സെബിക്ക് സമര്‍പ്പിച്ചു. ഐപിഒയിലൂടെ 1,300 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 

10 രൂപ മുഖവിലയുള്ള പുതിയ ഓഹരികളിറക്കി 1,000 കോടി രൂപയും നിലവിലെ ഓഹരിയുടമകളുടെ കൈവശമുള്ള നിശ്ചിത ഓഹരികള്‍ വിറ്റഴിക്കുന്ന ഓഫര്‍-ഫോര്‍-സെയില്‍ വഴി 300 കോടി രൂപയും സമാഹരിക്കാനാണ് പദ്ധതിയിടുന്നത്. 

ചെറുകിട സംരംഭങ്ങള്‍ക്കുള്ള മൈക്രോ എന്റര്‍പ്രൈസ് വായ്പ, കണ്‍സ്യൂമര്‍ ഗുഡ്സ്, വിദ്യാഭ്യാസം, എമര്‍ജന്‍സി ലോണുകള്‍, സ്വയം സഹായസംഘങ്ങള്‍ക്കുള്ള വായ്പകള്‍ എന്നീ വായ്പാപദ്ധതികളിലൂന്നി പ്രവര്‍ത്തിക്കുന്ന എന്‍.ബി.എഫ്.സിയാണ് ബെല്‍സ്റ്റാര്‍ മൈക്രോഫിനാന്‍സ്.

ഐ.പി.ഒ വഴി ലഭിക്കുന്ന തുകയില്‍ 760 കോടി രൂപ കൂടുതല്‍ വായ്പാവിതരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തന വിപുലീകരണത്തിന് കമ്പനി പ്രയോജനപ്പെടുത്തിയേക്കും.മുത്തൂറ്റ് ഫിനാന്‍സിന് 66 ശതമാനം ഓഹരി പങ്കാളിത്തമുള്ള കമ്പനിയാണ് ബെല്‍സ്റ്റാര്‍. 

2023 ഡിസംബറിലെ കണക്കുപ്രകാരം കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ ആദ്യ 9 മാസക്കാലയളവില്‍ കമ്പനിയുടെ ലാഭം 235 കോടി രൂപയാണ്. 1,283 കോടി രൂപയായിരുന്നു വരുമാനം. കമ്പനി വിതരണം ചെയ്ത മൊത്തം വായ്പകളുടെ മൂല്യം 8,834.21 കോടി രൂപയാണ്. 20 സംസ്ഥാനങ്ങളിലായി 1,000 ശാഖകള്‍ കമ്പനിക്കുണ്ട്. 26.7 ലക്ഷം ഉപഭോക്താക്കളും 10,000ഓളം ജീവനക്കാരും ബെല്‍സ്റ്റാറിനുണ്ട്. 

 

Muthoot Finance ipo belstar microfinance