ടോളിന്‍സ് ഐപിഒയ്ക്ക്

സെപ്റ്റംബര്‍ ഒന്‍പതിന് ആരംഭിക്കുന്ന ഐപിഒ 11ന് അവസാനിക്കും. സെപ്റ്റംബര്‍ 12ന് ഓഹരി അലോട്ട്‌മെന്റ് പൂര്‍ത്തിയാക്കി 16 ന് എന്‍ എസ് ഇ യിലും ബിഎസ് ഇയിലും ലിസ്റ്റ് ചെയ്യും.

author-image
anumol ps
New Update
ipo

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00

കൊച്ചി: കേരളത്തില്‍ നിന്ന് വീണ്ടുമൊരു കമ്പനി കൂടി ഓഹരി വിപണിയിലേക്ക്. കാലടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടയര്‍ നിര്‍മാതാക്കളായ ടോളിന്‍സ് ടയേഴ്സാണ് ഐപിഒയ്ക്ക് ഒരുങ്ങുന്നത്. സെപ്റ്റംബര്‍ ഒന്‍പതിന് ആരംഭിക്കുന്ന ഐപിഒ 11ന് അവസാനിക്കും. സെപ്റ്റംബര്‍ 12ന് ഓഹരി അലോട്ട്‌മെന്റ് പൂര്‍ത്തിയാക്കി 16 ന് എന്‍ എസ് ഇ യിലും ബിഎസ് ഇയിലും ലിസ്റ്റ് ചെയ്യും. ഓഹരിയൊന്നിന് 215-226 എന്ന നിരക്കിലായിരിക്കും വില. സാഫ്‌റോണ്‍ കാപ്പിറ്റല്‍ അഡൈ്വസേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ലീഡ് മാനേജര്‍. പുതിയ ഓഹരികള്‍ വഴി 200 കോടി രൂപയും പ്രമോട്ടര്‍മാരുടെ ഓഹരികള്‍ വില്‍പന നടത്തുന്നതിലൂടെ 30 കോടി രൂപയും സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ipo tolins tyres