/kalakaumudi/media/media_files/3IJQGXOVkKnp1rreE5hQ.jpg)
പ്രതീകാത്മക ചിത്രം
മുംബൈ: ഗുജറാത്തിലെ അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ പരുത്തി നൂല്‍ നിര്‍മ്മാതാക്കളും കോട്ടണ്‍ വേസ്റ്റ് വിതരണക്കാരുമായ യുണൈറ്റഡ് കോട്ട് ഫാബ് ഐപിഒ വിപണിയില്‍. ജൂണ്‍ 13 മുതല്‍ 19 വരെയാണ് ഓഹരിവില്‍പ്പന. 10രൂപ മുഖവിലയുള്ളതും 70 രൂപ വില നിലവാരത്തിലുള്ളതുമായ ഓഹരികള്‍ 2000 ഓഹരികളായോ അവയുടെ ഗുണിതങ്ങളായോ വാങ്ങാവുന്നതാണ്. 36.29 ലക്ഷം രൂപയുടെ 24.62 ലക്ഷം ഓഹരികളാണ് പ്രാഥമിക വിപണിയില്‍ വില്‍പ്പനക്കായി എത്തിയിട്ടുള്ളത്.