മുംബൈ: ഡിസംബറില്‍ അവസാനിച്ച 3 മാസത്തില്‍ ടിസിഎസ് 12,380 കോടി രൂപ ലാഭം നേടി. വര്‍ധന 11.95 ശതമാനം. വരുമാനം 5.6 ശതമാനം ഉയര്‍ന്ന് 63,973 കോടി രൂപയിലെത്തി. ഇക്കാലയളവില്‍ ജീവനക്കാരുടെ എണ്ണത്തില്‍ 5000 പേരുടെ കുറവും ഉണ്ടായി. ഡിസംബറിലെ കണക്കു പ്രകാരം ആകെ ജീവനക്കാര്‍ 6.07 ലക്ഷമാണ്. ഒരു ഓഹരിക്ക് 76 രൂപ നിരക്കില്‍ ലാഭവിഹിതവും പ്രഖ്യാപിച്ചു. ബിഎസ്ഇയില്‍ ടിസിഎസ് ഓഹരി വില 1.72 ശതമാനം കുറഞ്ഞ് 4036.65 രൂപയിലെത്തി.