/kalakaumudi/media/media_files/2025/12/30/techno-2025-12-30-14-59-45.jpg)
കൊച്ചി: കേരളത്തിൽ നിന്നുള്ള ഐടി കയറ്റുമതി വരുമാനം 25,000 കോടിരൂപയും കടന്നു കുതിക്കുന്നു.
കേരളത്തിലെ മൂന്നു സർക്കാർ ഐടി പാർക്കുകൾ ചേർന്നു 2024-25 സാമ്പത്തികവർഷം നേടിയത്.
26,765 കോടി രൂപരാജ്യത്തെ തന്നെ ആദ്യ ഐടി പാർക്കെന്ന ഖ്യാതിയുള്ള തിരുവനന്തപുരം ടെക്‌നോപാർക്കാണ് വരുമാനത്തിൽ മുന്നിൽ.
14,575 കോടിരൂപ. അതിവേഗം വികസിക്കുന്ന കൊച്ചി ഇൻഫോപാർക്കിന്റെ വരുമാനം 12,060 കോടി.
പാർക്കുകളിൽ ഏറ്റവും ഒടുവിൽ സ്ഥാപിക്കപ്പെട്ട കോഴിക്കോട് സൈബർ പാർക്കിന്റെ കയറ്റുമതി 130 കോടിയാണ്.
കയറ്റുമതി വരുമാനം 5 വർഷത്തിനിടെ ഏകദേശം ഇരട്ടിയാക്കി വർധിപ്പിച്ചാണ് വമ്പൻ നേട്ടത്തിലേക്ക് ഇൻഫോപാർക്ക് ലോഗിൻ ചെയ്തത്.
2020-21 ൽ 6,310 കോടി രൂപയായിരുന്നു വരുമാനം. കഴിഞ്ഞ സാമ്പത്തിക വർഷം 12,060 കോടിയിലേക്കാണ് കുതിച്ചു കയറിയത്.
ഇൻഫോപാർക്കിന്റെ ഒന്നും രണ്ടും ഫെയ്‌സുകളിലും കൊരട്ടി, ചേർത്തല സാറ്റലൈറ്റ് ക്യാപസുകളിലുമായി ജോലി ചെയ്യുന്നത്.
73,500 പ്രഫഷനലുകൾ സൗത്ത് മെട്രോ സ്‌റ്റേഷനിൽ പുതുതായി ആരംഭിച്ച കോ വർക്കിങ് സ്‌പേസ് ആയ ഐ ബൈ ഇൻഫോപാർക്ക് ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു.
സ്ഥലപരിമിതി കൊണ്ടു വീർപ്പുമുട്ടുന്ന ഇൻഫോപാർക്കിൽ ഇടംതേടി ഏകദേശം 120 കമ്പനികളാണ് വെയ്റ്റ് ലിസ്റ്റിലുള്ളത്.
വൻ വികസനം ലക്ഷ്യമിട്ട് ഇൻഫോപാർക്ക് 3,4 ഘട്ടങ്ങൾ പ്രഖ്യാപിച്ചു കഴിഞ്ഞു. പുതിയ ക്യാപസുകൾ സജ്ജമാകുന്നതോടെ ഐടി ജീവനക്കാരുടെ എണ്ണം ലക്ഷ്യമായി ഉയരുമെന്നാണ് സിഇഒ സുശാന്ത് കുറുന്തിലിൽ പ്രതീക്ഷിക്കുന്നത്.
കിഴക്കമ്പലത്തോ പരിസരത്തോ 300 ലേറെ ഏക്കർ സ്ഥലം കണ്ടെത്തി മൂന്നാം ഘട്ടം വികസനം നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.
കേരളത്തിലെ ആദ്യ എഐ നിയന്ത്രിത ടൗൺഷിപ്പായാണ് ഇതു വിഭാവനം ചെയ്യുന്നത്
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
