/kalakaumudi/media/media_files/2024/10/31/GYiLn4Btq0iC3f2w8FJw.jpg)
മുംബൈ: ഇന്ത്യയില്‍ ഈയടുത്തിടെ ഫോക്‌സ്വാഗണ്‍ എത്തിച്ച ഗോള്‍ഫ് ജി ടി ഐയ്ക്ക് മറ്റേതൊരു വാഹനത്തിനു ലഭിക്കാത്തത്രയും സ്വീകാര്യതയാണ് ലഭിച്ചത്. സൂപ്പര്‍ ഹിറ്റായ ആ കാറിനു ഏറ്റവും ജനപ്രിയനായ ഒരു ബ്രാന്‍ഡ് അംബാസിഡര്‍ തന്നെ വേണമെന്നതില്‍ തര്‍ക്കമില്ല.ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും പ്രതിഭാധനനായ ബൗളര്‍ ജസ്പ്രീത് ബുമ്രയാണ് ഇനി ഗോള്‍ഫ് ജി ടി ഐ യുടെ മുഖം. ഇന്ത്യയിലെത്തിച്ച 150 ഗോള്‍ഫ് ജി ടി ഐ യും ചൂടപ്പം പോലെ വിറ്റുപോയതു കൊണ്ടുതന്നെ ഭാവി വില്‍പനയിലും ഈ കുതിപ്പ് നിലനിര്‍ത്താനാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും പരിചിതമായ മുഖവുമായി സഹകരിക്കാന്‍ കമ്പനി തീരുമാനിച്ചത്.ഗോള്‍ഫ് ജി ടി ഐ യുടെ ഇന്ത്യയിലെ ബ്രാന്‍ഡ് അംബാസിഡറാണ് ബുമ്ര. കൃത്യതയുള്ള എഞ്ചിനീയറിങ്, അത്‌ലറ്റിക്കിലെ കൃത്യത ഇവ തമ്മിലുള്ള സര്‍ഗപരമായ കൂടിച്ചേരല്‍ എന്നാണ് ഈ പങ്കാളിത്തത്തെ കുറിച്ച് ഫോക്‌സ്വാഗണ്‍ പ്രതികരിച്ചിരിക്കുന്നത്. ഈ ഒത്തുചേരല്‍ പ്രകടനങ്ങള്‍ക്ക് അപ്പുറം ഞങ്ങളുടെ മോട്ടോര്‍ സ്‌പോര്‍ട് ഡി എന്‍ എ യുടെ പ്രസ്താവനയാണെന്നാണ് കമ്പനിയുടെ ഇന്ത്യന്‍ മേധാവി നിതിന്‍ കോഹ്ലിയുടെ അഭിപ്രായം. കരുത്തും കൃത്യതയും കൊണ്ട് ആരാധിക്കുന്ന വാഹനമാണ് ഗോള്‍ഫ് ജി ടി ഐ എന്നും യഥാര്‍ഥ പ്രകടനം സ്ഥിരതയുള്ളതായിരിക്കുമെന്നും ഈ വാഹനവുമായുള്ള തന്റെ സഹകരണം വളരെ സ്വാഭാവികവും അഭിമാനകാരവുമാണെന്നാണ് ജസ്പ്രീത് ബുമ്ര ഇതേക്കുറിച്ച് പ്രതികരിച്ചത്.ഫോക്‌സ്വാഗന്‍ ഗോള്‍ഫ് ജിടിഐ, എന്ന പോക്കറ്റ് റോക്കറ്റ് കമ്പനിയുടെ ഏറ്റവും ജനപ്രിയ കാറുകളിലൊന്നാണ്. ഗോള്‍ഫിന്റെ പെര്‍ഫോമന്‍സ് മോഡലാണ് ഗോള്‍ഫ് ജിടിഐ. എട്ടാം തലമുറയാണ് ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. ഫോക്‌സ്വാഗന്‍ ഇന്ത്യയുടെ ഏറ്റവും കരുത്തന്‍ മോഡലെന്ന ഖ്യാതിയും ഈ വാഹനത്തിനു സ്വന്തമാണ്.