തിരുവനന്തപുരം: ഭീമ ജ്വല്ലറി ഷോറൂമില്‍ ജ്വല്ലറി മാസ്റ്റര്‍പീസ്- ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സ് എക്‌സിബിഷന്‍ മാനേജിങ് ഡയറക്ടര്‍ എം.എസ്.സുഹാസ് ഉദ്ഘാടനം ചെയ്തു. ലോക റെക്കോര്‍ഡ് നേടിയ രാം ദര്‍ബാര്‍ പെന്‍ഡന്റ് സെവന്‍ലൈന്‍ നെക്ലേസ്, ഗണേഷ് പെന്‍ഡന്റ് ഭൂതക്കണ്ണാടി തുടങ്ങിയ ആഭരണങ്ങള്‍ ഷോറൂമിലെ പ്രദര്‍ശനത്തിലുണ്ട്. സ്വര്‍ണം, വജ്രം, തുടങ്ങിയ വിലയേറിയ കല്ലുകള്‍ക്കൊണ്ടാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്. 2549.79 ഗ്രാം തൂക്കം വരുന്ന പതകത്തില്‍ 57972 വജ്രങ്ങള്‍, 105 എമറാള്‍ഡ്, 407 റൂബി എന്നിവ പതിപ്പിച്ച 2549.79 ഗ്രാം തൂക്കമുള്ള രാംദര്‍ബാര്‍ പതക്കം, 24028 വജ്രങ്ങള്‍, 106 എമറാള്‍ഡ്, 3 റൂബി 1443.816 ഗ്രാം തൂക്കമുള്ള ഗണേഷ് പതക്കം തുടങ്ങിയവയാണ് പ്രദര്‍ശനത്തിനുള്ളത്.