
പ്രതീകാത്മക ചിത്രം
മുംബൈ: ജിയോ മൊബൈല്‍ വരിക്കാരുടെ താരിഫ് കുത്തനെ ഉയര്‍ത്തി. 14 പ്രീ പെയ്ഡ് അണ്‍ലിമിറ്റഡ് പ്ലാനുകള്‍, മൂന്ന് ഡാറ്റ ആഡ് ഓണ്‍ പ്ലാനുകള്‍, രണ്ട് പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍ എന്നിവയുടെ നിരക്കാണ് 27 ശതമാനം വരെ ഉയര്‍ത്തിയത്.
പ്രതിമാസ പ്ലാനുകള്‍ക്ക് ഇനി 189 രൂപ മുതല്‍ 449 രൂപവരെ നല്‍കണം. നിലവില്‍ 155 രൂപ മുതല്‍ 399 രൂപവരെയായിരുന്നു നിരക്ക്. ദ്വൈമാസ പ്ലാനുകള്‍ക്കാകാട്ടെ 579 രൂപ മുതല്‍ 629 രൂപവരെയും നല്‍കണം. മൂന്ന് മാസ പ്ലാനുകള്‍ക്ക് 477 രൂപ മുതല്‍ 1,199 രൂപവരെയാണ് നിരക്ക്. വാര്‍ഷിക പ്ലാനുകള്‍ക്കാകട്ടെ 1,899 രൂപ മുതല്‍ 3,599 രൂപവരെയും. പുതിയ നിരക്ക് ജൂലായ് മൂന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.