ഭവന വായ്പ രംഗത്ത് സജീവമാകാന്‍ ജിയോ ഫിനാന്‍ഷ്യല്‍

വന വായ്പ ഉത്പന്നങ്ങള്‍ക്ക് പുറമെ മറ്റ് സാമ്പത്തിക ഉത്പന്നങ്ങളും അവതരിപ്പിക്കാന്‍ കമ്പനി പദ്ധതിയിടുന്നതായാണ് വിവരം

author-image
anumol ps
New Update
jio

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00

ന്യൂഡല്‍ഹി: ഭവന വായ്പ രംഗത്തേക്ക് കടക്കാന്‍ ഒരുങ്ങി ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ്. നിലവില്‍ സേവനങ്ങള്‍ പരീക്ഷണാടിസ്ഥാനത്തിലാണ് നല്‍കി വരുന്നത്. ഇത് ഉടന്‍ പൂര്‍ണതോതില്‍ ആരംഭിക്കുമെന്ന് ജെ.എഫ്.എല്ലിന്റെ ലിസ്റ്റിംഗിനു ശേഷമുള്ള ആദ്യ വാര്‍ഷിക യോഗത്തില്‍ കമ്പനി അറിയിച്ചു. ഭവന വായ്പ ഉത്പന്നങ്ങള്‍ക്ക് പുറമെ മറ്റ് സാമ്പത്തിക ഉത്പന്നങ്ങളും അവതരിപ്പിക്കാന്‍ കമ്പനി പദ്ധതിയിടുന്നതായാണ് വിവരം.

സപ്ലൈ ചെയിന്‍ ഫിനാന്‍സിംഗ്, മ്യൂച്വല്‍ ഫണ്ട് വായ്പകള്‍, സ്ഥാപനങ്ങള്‍ക്കുള്ള ഡിവൈസ് ഫിനാന്‍സിംഗ് തുടങ്ങിയ വിവിധ സുരക്ഷിത  വായ്പകള്‍ ജിയോ ഫിന്‍ നല്‍കി വരുന്നുണ്ട്. കഴിഞ്ഞ മേയ് 30ന് അവതരിപ്പിച്ച ജിയോഫിനാന്‍സ് ആപ്പ് ഇതു വരെ 10 ലക്ഷത്തോളം പേരാണ് ഡൗണ്‍ലോഡ് ചെയ്തത്. 

home loan Jio Financial Services