/kalakaumudi/media/media_files/2025/01/15/Ux8bUpzS1d6ku0ZNmDDe.jpg)
Representational Image
ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിനിലും ഇനി 5ജി കണക്ടിവിറ്റി. കരസേനാ ദിനത്തിനു മുന്നോടിയായിട്ടാണ് റിലയന്‍സ് ജിയോയുടെ സഹകരണത്തോടെ സൈനികര്‍ക്കായി 4ജി, 5ജി സേവനങ്ങള്‍ ലഭ്യമാക്കി തുടങ്ങിയത്.
ആര്‍മി സിഗ്‌നലര്‍മാരുടെ സഹായത്തോടെയാണ് ജിയോ 5ജി ശൃംഖല സജ്ജമാക്കിയത്. സമുദ്രനിരപ്പില്‍ നിന്ന് 16,000 അടി ഉയരത്തിലുള്ള കാരക്കോറം റേഞ്ചിലാണ് നിലവില്‍ കണക്ടിവിറ്റി ലഭ്യമാക്കിയിരിക്കുന്നത്.
താപനില 50 ഡിഗ്രി സെല്‍ഷ്യസ് വരെ താഴുന്ന സ്ഥലമാണ്. കണക്ടിവിറ്റിക്കുള്ള ഉപകരണങ്ങള്‍ വ്യോമമാര്‍ഗമാണ് മുകളിലെത്തിച്ചത്. 2022ല്‍ ഭാരത് ബ്രോഡ്ബാന്‍ഡ് നെറ്റ്വര്‍ക് വഴി ഉപഗ്രഹ ഇന്റര്‍നെറ്റ് സൗകര്യം സിയാച്ചിനില്‍ ലഭ്യമാക്കിയിരുന്നു.