ഇ-കൊമേഴ്‌സ് രംഗത്തേക്ക് ചുവടുവയ്ക്കാന്‍ ജിയോമാര്‍ട്ട്

ജിയോമാര്‍ട്ടിലൂടെ റിലയന്‍സ് ലക്ഷ്യമിടുന്നത് ശതകോടികളുടെ ഇ-കൊമേഴ്സ് വിപണിയാണ്.

author-image
anumol ps
Updated On
New Update
mart

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 


ന്യൂഡല്‍ഹി: ഇ-കൊമേഴ്‌സ് രംഗത്തേക്ക് ചുവടുവയ്ക്കാന്‍ ഒരുങ്ങി റിലയന്‍സിന്റെ ജിയോമാര്‍ട്ട്. ജൂണ്‍ ആദ്യവാരം മുതലാണ് ജിയോ മാര്‍ട്ട് പുതിയ വിപുലീകരണത്തിന് ഒരുങ്ങുന്നത്. ഓര്‍ഡറുകള്‍ ലഭിച്ച് അരമണിക്കൂറിനുള്ളില്‍ ഇവ എത്തിച്ചു നല്‍കാനാണ് നീക്കം. ആദ്യഘട്ടത്തില്‍ രാജ്യത്തിലെ ഏഴോ എട്ടോ നഗരങ്ങളിലാകും പദ്ധതി ആരംഭിക്കുക. പിന്നീടിത് രാജ്യവ്യാപകമായി വര്‍ധിപ്പിക്കാനാണ് തീരുമാനം. 

മുമ്പ് ജിയോമാര്‍ട്ട് എക്സ്പ്രസ് എന്നപേരില്‍ 90 മിനിറ്റില്‍ ഓര്‍ഡറുകള്‍ വേഗത്തില്‍ എത്തിക്കുന്ന പദ്ധതി ആരംഭിച്ചിരുന്നു. എന്നാല്‍ പിന്നീട് ജിയോമാര്‍ട്ട് എക്സ്പ്രസ് സ്‌കീം നിര്‍ത്തലാക്കുകയായിരുന്നു. 

ജിയോമാര്‍ട്ടിലൂടെ റിലയന്‍സ് ലക്ഷ്യമിടുന്നത് ശതകോടികളുടെ ഇ-കൊമേഴ്സ് വിപണിയാണ്. 2019ല്‍ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ജിയോമാര്‍ട്ടിന് വലിയതോതില്‍ വിപണി പിടിക്കാന്‍ സാധിച്ചിരുന്നില്ല. 

 

e commerce jiomarts