ജിയോ പുതിയ റീച്ചാര്‍ജ് പ്ലാന്‍ പുറത്തിറക്കി

അണ്‍ലിമിറ്റഡ് 5ജി ലഭിക്കുന്ന ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ജിയോ റീച്ചാര്‍ജ് പ്ലാന്‍ ആണിത്. 349 രൂപയുടേതാണ് അണ്‍ലിമിറ്റഡ് 5ജി ഡാറ്റ ലഭിക്കുന്ന ജിയോയുടെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പ്രതിമാസ പ്ലാന്‍. 28 ദിവസം ആണ് ഈ പ്ലാനിന്റെ വാലിഡിറ്റി.

author-image
Athira Kalarikkal
New Update
jio1

Representative Image

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡല്‍ഹി : ജിയോയുടെ പുതിയ പ്രീപെയ്ഡ് റീച്ചാര്‍ജ് പ്ലാന്‍ പുറത്തിറക്കി. അണ്‍ലിമിറ്റഡ് 5ജി ഡാറ്റ ലഭിക്കുന്ന 198 രൂപയുടെ പ്ലാന്‍ ആണ് കമ്പനി പുറത്തിറക്കിയത്. ജിയോയുടെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പ്ലാനും ഇത് തന്നെ. 14 ദിവസം വാലിഡിറ്റിയുള്ള ഈ പ്ലാനില്‍ പ്രതിദിനം 2 ജിബി 4ജി ഡാറ്റ ലഭിക്കും ഒപ്പം അണ്‍ലിമിറ്റഡ് കോളിങ് സൗകര്യവും ദിവസേന 100 എസ്എംഎസും ലഭിക്കും. ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് സബ്സ്‌ക്രിപ്ഷനുകളും ഉപയോഗിക്കാം.

അണ്‍ലിമിറ്റഡ് 5ജി ലഭിക്കുന്ന ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ജിയോ റീച്ചാര്‍ജ് പ്ലാന്‍ ആണിത്. 349 രൂപയുടേതാണ് അണ്‍ലിമിറ്റഡ് 5ജി ഡാറ്റ ലഭിക്കുന്ന ജിയോയുടെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പ്രതിമാസ പ്ലാന്‍. 28 ദിവസം ആണ് ഈ പ്ലാനിന്റെ വാലിഡിറ്റി. 198 രൂപയ്ക്ക് ഒരു മാസം രണ്ട് തവണ റീച്ചാര്‍ജ് ചെയ്താല്‍ 396 രൂപയാണ് ചെലവാകുക. 28 ദിവസത്തേക്ക് 349 രൂപയുടെ പ്ലാന്‍ തന്നെയാണ് ലാഭകരം. മൈ ജിയോ ആപ്പില്‍ നിന്നും മറ്റ് റീച്ചാര്‍ജ് പ്ലാറ്റ്ഫോമുകളില്‍ നിന്നും 198 രൂപയുടെ റീച്ചാര്‍ജ് ചെയ്യാം. ഗൂഗിള്‍ പ്ലേയിലും, പേടിഎമ്മിലുമെല്ലാം റീച്ചാര്‍ജിന് അധിക തുക  മൈ ജിയോ ആപ്പില്‍ നിന്ന് നേരിട്ട് റീച്ചാര്‍ജ് ചെയ്താല്‍ അധിക തുക നല്‍കേണ്ടിവരില്ല.

 

recharge plan Jio