ന്യൂഡല്‍ഹി: ഇന്ത്യക്കാരെ ആകര്‍ഷിക്കുന്നതിനായി രണ്ട് പുതിയ വിസ പ്രോഗ്രാമുകള്‍ അവതരിപ്പിച്ച് തായ്‌വാന്‍. നിരവധി പ്രഫഷണലുകളുടെ ആവശ്യമാണ് തായ്‌വാനില്‍ ഉണ്ടായിരിക്കുന്നത്. തായ്വാന്റെ സാമ്പത്തിക പുരോഗതിക്ക് ഉതകുന്ന വിധം തൊഴില്‍ ശക്തി വര്‍ധിപ്പിക്കാനാണ് ഗവണ്‍മെന്റിന്റെ ലക്ഷ്യം.
ടെക്‌നോളജി, എഞ്ചിനീയറിംഗ് തുടങ്ങിയ നിരവധി മേഖലകളില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരമുണ്ട്. ഇന്ത്യന്‍ പൗരന്മാര്‍ക്ക് തായ്വാനില്‍ വിദഗ്ധ തൊഴില്‍ തേടാന്‍ അനുവദിക്കുന്നതാണ് എംപ്ലോയ്മെന്റ് സിക്കിംഗ് വിസ.
ദീര്‍ഘകാല ജോലിക്കു മുമ്പ് രാജ്യത്ത് പ്രാദേശികമായ തൊഴില്‍ സാധ്യതകള്‍ അന്വേഷിക്കാന്‍ അവസരം നല്‍കുന്നതാണ് ഈ വിസ. ഏതെങ്കിലും ജോലിയില്‍ കയറുന്നതിന് മുമ്പായി തായ്വാനിലെ തൊഴില്‍ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ ഓപ്ഷനും കൂടിയാണിത്.