അക്ഷയതൃതീയയില്‍ പ്രത്യേക ഓഫറുമായി ജോയ് ആലുക്കാസ്

മേയ് 3 മുതല്‍ 12 വരെയുള്ള പര്‍ച്ചേസുകള്‍ക്കാണ് ഓഫറുകള്‍ ലഭിക്കുക.

author-image
anumol ps
Updated On
New Update
joy alukkas

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

കൊച്ചി: അക്ഷയതൃതീയയോടനുബന്ധിച്ച് പ്രത്യേക ഓഫറുകളുമായി ജോയ് ആലുക്കാസ്. പ്രത്യേക ക്യാഷ് ബാക്ക് ഓഫറുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. 50,000 രൂപയോ അതില്‍ കൂടുതലോ വിലവരുന്ന ഡയമണ്ട്-അണ്‍കട്ട് ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് 2000 രൂപയുടെ സൗജന്യ ഗിഫ്റ്റ് വൗച്ചറുകള്‍ ലഭിക്കും. ഓഫറുകള്‍ മെയ് 12 വരെ ലഭിക്കും. 50000 രൂപയോ അതില്‍ അധികമോ വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നവര്‍ക്കായി 1000 രൂപയുടെ സൗജന്യ ഗിഫ്റ്റ് വൗച്ചറുകളും 10000 രൂപയോ അതിലധികമോ വിലവരുന്ന വെള്ളി ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്കായി 500 രൂപയുടെ സൗജന്യ ഗിഫ്റ്റ് വൗച്ചറുകളും ലഭിക്കും.

മേയ് 3 മുതല്‍ 12 വരെയുള്ള പര്‍ച്ചേസുകള്‍ക്കാണ് ഓഫറുകള്‍ ലഭിക്കുക. ഇന്ത്യയിലെ എല്ലാ ജോയ് ആലുക്കാസ് ഷോറൂമുകളിലും ഈ ഓഫറുകള്‍ ലഭ്യമാണ്.

Joy Alukkas special cash offer