കെ പോള്‍ തോമസ്
ന്യൂഡല്‍ഹി: തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ കെ.പോള്‍ തോമസിന്റെ പുനര്‍നിയമനത്തിന് റിസര്‍വ് ബാങ്ക് അനുമതി നല്‍കി. മൂന്നു വര്‍ഷത്തേക്കാണു നിയമനം. ഓഹരി ഉടമകളുടെ അംഗീകാരം തേടിയ ശേഷമായിരിക്കും നിയമനം. മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുടെ സംഘടനയായ സാധനിന്റെ ചെയര്‍മാനായും അദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
