/kalakaumudi/media/media_files/2026/01/31/k1-2026-01-31-19-08-52.jpg)
കൈരളി അഗ്രികള്‍ച്ചര്‍ മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്റെ പുതിയ മണ്ണാര്‍ക്കാട് ടൗണ്‍ ബ്രാഞ്ചിന്റെ ഉദ്ഘാടനം എം.എല്‍.എ അഡ്വ. എന്‍. ഷംസുദ്ദീന്‍ നിര്‍വഹിക്കുന്നു. ചെയര്‍മാന്‍ കെ.വി. അശോകന്‍ അധ്യക്ഷത വഹിച്ചു
മണ്ണാര്‍ക്കാട്: കൈരളി അഗ്രികള്‍ച്ചര്‍ മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്റെ പുതിയ മണ്ണാര്‍ക്കാട് ടൗണ്‍ ബ്രാഞ്ചിന്റെ ഉദ്ഘാടനം എം.എല്‍.എ അഡ്വ. എന്‍. ഷംസുദ്ദീന്‍ നിര്‍വഹിച്ചു. കൈരളിയുടെ 48-ാമത്തെ ബ്രാഞ്ചാണ് മണ്ണാര്‍ക്കാട് ടൗണ്‍ ബ്രാഞ്ച് സൊസൈറ്റി ചെയര്‍മാന്‍ കെ.വി. അശോകന്‍ അധ്യക്ഷത വഹിച്ചു.
/filters:format(webp)/kalakaumudi/media/media_files/2026/01/31/k2-2026-01-31-19-09-38.jpg)
മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ സജ്‌ന കെ., ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നീതു ശങ്കര്‍, കേരള വാട്ടര്‍ അതോറിറ്റി ബോര്‍ഡ് മെമ്പര്‍ അഡ്വ. ജോസ് ജോസഫ്, യൂണിവേഴ്‌സല്‍ കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് പ്രിന്‍സിപ്പാള്‍ ഡോ. ടി.പി. ബഷീര്‍, റിട്ട. അഗ്രികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ബില്‍ഡിംഗ് ഓണര്‍ വിജയന്‍ കെ.ആര്‍. എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
ചടങ്ങിന്റെ ഭാഗമായി കാര്‍ഷിക മേഖലയിലെ മികച്ച പ്രവര്‍ത്തനത്തിന് അവറാന്‍ ടി.പി., ഗോവിന്ദന്‍കുട്ടി കെ., വി.കെ. ജോണി കൊന്നക്കാട് എന്നിവരെ പ്രത്യേകമായി ആദരിച്ചു.
/filters:format(webp)/kalakaumudi/media/media_files/2026/01/31/k3-2026-01-31-19-09-55.jpg)
സൊസൈറ്റി ഡയറക്ടര്‍മാരായ രജിത്ത്, ജെസ്ലിന്‍ ജെയിംസ്, നിഷ രാജു, ദയാനന്ദ് പത്മാലയം എന്നിവര്‍ ആശംസകള്‍ അറിയിച്ചു. CEO ശ്രീ പ്രദീപ് കുമാര്‍, CGM ശ്രീ ചാള്‍സ് മാത്യു, GM ശ്രീ ബിനോജ് പി.ജെ., DMO ശ്രീ ഷജില്‍ നാഥ്, സോണല്‍ മാനേജര്‍മാര്‍, റീജിയണല്‍ മാനേജര്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.ബ്രാഞ്ച് മാനേജര്‍ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
