തൃശൂര്‍: ഈ വര്‍ഷത്തെ അച്ചീവേഴ്‌സ് ഫോറം-കോര്‍പ്പറേറ്റ് ഇന്ത്യന്‍ അച്ചീവേഴ്‌സ് ബിസിനസ് ലീഡര്‍ അവാര്‍ഡ് കൈരളി അഗ്രികള്‍ച്ചര്‍ മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ചെയര്‍മാന്‍ കെ.വി. അശോകന്. വേദാന്ത, ഗ്രാസിം ഇന്‍ഡസ്ട്രീസ്, ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ സെന്‍ട്രല്‍ കോള്‍ഫീല്‍ഡ്‌സ്, ഡി.എല്‍.എഫ്. ഫൗണ്ടേഷന്‍, സര്‍ഡനെസ് വാഡിയ ഫൗണ്ടേഷന്‍, കൈരളി അഗ്രികള്‍ച്ചര്‍ മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി എന്നിവരാണ് പുരസ്‌കാരം കരസ്ഥമാക്കിയത്. ഗോവയില്‍ നടന്ന എംപവറിങ് സ്റ്റേറ്റ്‌സ് ത്രൂ സസ്റ്റൈനബിള്‍ ഡവലപ്‌മെന്റ് എന്ന നാഷണല്‍ സമ്മിറ്റില്‍വച്ച് കൈരളി ചെയര്‍മാന്‍ കെ.വി. അശോകന്‍ അവാര്‍ഡ് ഏറ്റുവാങ്ങി. കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്തക്കുറിച്ചുള്ള ആനുകാലികമായ സി.എസ്.ആര്‍. ടൈംസുമായി സഹകരിച്ച് ഇന്ത്യന്‍ അച്ചീവേഴ്‌സ് ഫോറമാണ് ഉച്ചകോടി സംഘടിപ്പിച്ചത്. അച്ചീവേഴ്‌സ് ഫോറം പ്രസിഡന്റ് ഹരീഷ് ചന്ദ്ര ഉച്ചകോടിക്കു തുടക്കം കുറിച്ചു.
ബിസിനസുകള്‍ എങ്ങനെ ഉത്തരവാദിത്തത്തോടെയും സുസ്ഥിരവുമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്നതിന്റെ അടിസ്ഥാനസ്തംഭം നല്ല ഭരണമാണെന്നു ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. ബി.ജെ.പി. ഗോവ സംസ്ഥാന അധ്യക്ഷനും രാജ്യസഭാംഗവുമായ സദാനന്ദ് ഷേത് തനവാഡേയില്‍നിന്നും കൈരളി അഗ്രികള്‍ച്ചര്‍ മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ചെയര്‍മാന്‍ കെ.വി. അശോകന്‍ ഏറ്റുവാങ്ങി.