കളരിപ്പണിക്കർ ഗണക കണിശ സഭ പ്രവർത്തക സംഗമം

author-image
Shibu koottumvaathukkal
New Update
Screenshot_20251228_081637_WhatsApp

കണ്ണൂർ :കളരിപ്പണിക്കർ ഗണക കണിശ സഭ കണ്ണൂർ ജില്ലാ പ്രവർത്തക സംഗമവും, അന്തരിച്ച സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന ബാലൻ മാസ്റ്റർ അനുസ്മരണവും പുതുതായി തെരഞ്ഞെടുത്ത സംസ്ഥാന ജനറൽ സെക്രട്ടറി അനൂജ് മാസ്റ്റർ പരപ്പനങ്ങാടിക്കുള്ള സ്വീകരണവും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു, ജില്ലാ പ്രസിഡന്റ്‌ രാജേഷ് കൊയ്യോട്‌ അദ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി വി ബൈജു അനുസ്മരണ പ്രഭാഷണം നടത്തി ഷിനോജ് ജോത്സ്യർ മാനന്തേരി അനുശോചന പ്രമേയം അവതരിപ്പിച്ചു മഞ്ചു നാഥ് ചാല,നാരായണൻ ചെങ്ങളായി,ചന്ദ്രൻ ജോത്സ്യർ ബ്ലാത്തൂർ, യഥുനാഥ് തലശ്ശേരി,വിജയൻ കാഞ്ഞിലേരി, ബാബുരാജ് ഐച്ചേരി, ദിയ തെരൂർ രവീന്ദ്രൻ കണ്ണൂർ തുടങ്ങിവർ സംസാരിച്ചു സ്വീകരണത്തിനു നന്ദി പറഞ്ഞുകൊണ്ട് പുതിയ സംസ്ഥാന സെക്രട്ടറി അനൂജ് മാസ്റ്റർ പരപ്പനങ്ങാടി മറുപടി പ്രസംഗം നടത്തി കരാട്ടെ മത്സരത്തിൽ സ്വർണ്ണ മെഡൽ കരസ്ഥ മാക്കിയ പൂജാ ലക്ഷ്മിയെ അനുമോദിച്ചുജില്ലാ സെക്രട്ടറി മനോജ്‌ മട്ടന്നൂർ സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി വിനയകൃഷ്ണൻ ചിറക്കൽ നന്ദിയും പറഞ്ഞു

kannur