കല്യാൺ ജ്വല്ലേഴ്സിന്റെ വിപണി മൂല്യം 50,000 കോടി രൂപ

51,773 കോടി രൂപയാണ് കമ്പനിയുടെ ഇപ്പോഴത്തെ വിപണി മൂല്യം. വ്യാപാരത്തിനിടെ 546 രൂപ വരെ എത്തിയ കല്യാൺ ഓഹരി 502.35 രൂപയിലാണ് വ്യാപാരം അവസാനിപ്പിക്കുന്നത്.

author-image
anumol ps
New Update
kalyan

പ്രതീകാത്മക ചിത്രം 

Listen to this article
0.75x1x1.5x
00:00/ 00:00


മുംബൈ: കല്യാൺ ജ്വല്ലേഴ്സിന്റെ വിപണി മൂല്യം 50,000 കോടി രൂപ പിന്നിട്ടു. വെള്ളിയാഴ്ച കമ്പനിയുടെ ഓഹരികൾ വിപണിയിൽ വൻ കുതിപ്പു നടത്തിയതിനെത്തുടർന്നാണ് ഈ നേട്ടം. 51,773 കോടി രൂപയാണ് കമ്പനിയുടെ ഇപ്പോഴത്തെ വിപണി മൂല്യം. വ്യാപാരത്തിനിടെ 546 രൂപ വരെ എത്തിയ കല്യാൺ ഓഹരി 502.35 രൂപയിലാണ് വ്യാപാരം അവസാനിപ്പിക്കുന്നത്. ഇത് റെക്കോർഡ് നിലവാരമാണ്. കഴിഞ്ഞ 13 മാസം കൊണ്ട് കല്യാൺ ഓഹരികൾ നിക്ഷേപകർക്ക് 385% നേട്ടമാണു നൽകിയത്. ഒരു വർഷം മുൻപ് 139.65 രൂപയായിരുന്നു ഓഹരിയുടെ വില.

വെള്ളിയാഴ്ച 481 രൂപയ്ക്ക് വ്യാപാരം ആരംഭിച്ച ഓഹരികളാണ് 546 രൂപയിലേക്ക് അതിവേഗം കുതിച്ചത്. തുടർന്ന് ചെറിയതോതിലുള്ള ലാഭമെടുപ്പ് നടന്നതാണ് വ്യാപാരാവസാനത്തിൽ വില 502 രൂപയിലേക്കു കുറയാൻ ഇടയാക്കിയത്.

kalyan jewellers