/kalakaumudi/media/media_files/2025/10/31/kaapkon-2025-10-31-19-51-57.jpg)
25 വര്‍ഷം പിന്നിടുന്ന കാപ്‌കോണ്‍ ഗ്രൂപ്പിന്റെ പുതിയ സംരംഭമായ കാപ്‌കോണ്‍ റിയാലിറ്റിയുടെ ലോഗോ പ്രകാശനം ചെയര്‍മാന്‍ അന്‍വര്‍ സാദത്ത്, ഡയറക്‌ടേഴ്‌സ്, പ്രോജക്ട് ഹെഡ്‌സ് എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു.
കോഴിക്കോട്: സംരംഭക വിജയത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷിക നിറവില്‍ കാപ്‌കോണ്‍ ഗ്രൂപ്പ് തങ്ങളുടെ തട്ടകമായ കോഴിക്കോടിന് പുറത്തേക്ക് മറ്റ് 10 ജില്ലകളില്‍കൂടി ബിസിനസ് വ്യാപിപ്പിക്കുവാന്‍ ഒരുങ്ങുകയാണ്. കാപ്‌കോണ്‍ റിയാലിറ്റി എന്ന പേരിലാണ് പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുന്നത്.
കാപ്‌കോണ്‍ ഗ്രൂപ്പിന്റെ സില്‍വര്‍ ജൂബിലി സമ്മാനമായാണ് കാപ്‌കോണ്‍ റിയാലിറ്റി ജനങ്ങളിലേക്കെത്തുന്നത്. കഴിഞ്ഞ 25 വര്‍ഷമായി നൂറിലധികം റെസിഡന്‍ഷ്യല്‍, കൊമേര്‍ഷ്യല്‍, എജ്യൂക്കേഷന്‍ പദ്ധതികള്‍ വിജയകരമായി പൂര്‍ത്തീകരിച്ച കമ്പനിയാണ് കോഴിക്കോട് ആസ്ഥാനമായുള്ള കാപ്‌കോണ്‍ ഗ്രൂപ്പ്. പുതിയ പദ്ധതിയുടെ ഭാഗമായുള്ള 'കാപ്‌കോണ്‍ ബില്‍ഡ് കേരള' ക്യാമ്പയിന് കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് തുടക്കമാവും. കോഴിക്കോടിന് പുറമേ എറണാകുളം, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ്, തിരുവനന്തപുരം, കോട്ടയം, കൊല്ലം, പാലക്കാട്, തൃശൂര്‍, വയനാട് ജില്ലകളിലാണ് പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നത്.
ഇതില്‍ തിരുവനന്തപുരം, തൃശൂര്‍, വയനാട്, കണ്ണൂര്‍ ജില്ലകളിലെ പദ്ധതികള്‍ ഉടന്‍ ആരംഭിക്കും.
കൃത്യതയും വ്യക്തതയും സുതാര്യതയും നിറഞ്ഞ പദ്ധതി നടത്തിപ്പിലൂടെ വിജയിച്ചു മുന്നേറുന്ന കാപ്‌കോണ്‍ ഗ്രൂപ്പ് വ്യത്യസ്തവും വിപുലവുമായ പദ്ധതികളാണ് കാപ്‌കോണ്‍ റിയാലിറ്റി എന്ന പേരില്‍ മറ്റു ജില്ലകളില്‍ അവതരിപ്പിക്കുന്നത്.
ഇതില്‍ വയനാട് ടൂറിസം പ്രോജക്ടിന്റെ ഭാഗമായി, ഏറ്റവും വലിയ സര്‍വീസ് അപ്പാര്‍ട്ട്‌മെന്റ് പ്രവര്‍ത്തനം ആരംഭിക്കുവാന്‍ ഇരിക്കുകയാണ്. കേരളത്തിലെ ഏറ്റവും വലിയ ട്വിന്‍ ടവറായ കാപ്‌കോണ്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഇരുനൂറിലധികം സര്‍വീസ് അപാര്‍ട്‌മെന്റസുകളുടെ താക്കോല്‍ കൈമാറ്റം ജനുവരി 1 ന് നടക്കും. ടൂറിസം മേഖലക്ക് പുത്തനുണര്‍വായിരിക്കും ഇത് സമ്മാനിക്കുവാന്‍ പോകുന്നത്.
കോഴിക്കോട് കാപ്‌കോണ്‍ സിറ്റിയില്‍ ഐ.ടി. ബിസിനസ് ഹബ്ബും ഒരുങ്ങുന്നുണ്ട്. കണ്ണൂര്‍ പ്രോജക്ടിന് തുടക്കം കുറിച്ച് കഴിഞ്ഞു. കൂടാതെ തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളില്‍ പദ്ധതികള്‍ ഉടന്‍ ആരംഭിക്കും. ഇതിലൂടെ 500 ലധികം തൊഴില്‍ അവസരങ്ങളാണ് പുതുതായി കാപ്‌കോണ്‍ സൃഷ്ടിക്കാന്‍ പോകുന്നത്. പുതിയ ചുവടുവെപ്പില്‍ ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലകളില്‍കൂടി കാപ്‌കോണ്‍ റിയാലിറ്റി കടക്കുകയാണ്.
കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള സ്മാര്‍ട്ട്‌സിറ്റി ഇന്ത്യയുടെ ഗ്രീന്‍ ആന്‍ഡ് സസ്‌റ്റൈനബിള്‍ സ്മാര്‍ട്ട് സിറ്റി അവാര്‍ഡ് നേടിയ 125 ഏക്കറിലധികം വരുന്ന മര്‍ക്കസ് നോളജ് സിറ്റിയിലെ കാപ്‌കോണ്‍ സെന്റര്‍ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രീന്‍ ടൗണ്‍ഷിപ്പുകളില്‍ ഒന്നാണ്. കോഴിക്കോട് എന്‍എച്ച് 66 ബൈപ്പാസില്‍ സ്‌കൈവില്ലാസും, സ്റ്റുഡിയോ അപ്പാര്‍ട്ട്‌മെന്റുകളും, എക്‌സ്‌ക്ലൂസീവ് ലേഡീസ് ക്ലബ് ഹൗസും ഉള്‍പ്പെട്ട ആറ് ടവറുകളായി പ്രവര്‍ത്തി പൂര്‍ത്തീകരിച്ച ലാന്‍ഡ് മാര്‍ക്ക് വേള്‍ഡ് ഗ്രൂപ്പിന്റെ മികച്ച പദ്ധതികളില്‍ ഒന്നാണ്. കോഴിക്കോട് പന്തീരങ്കാവിലെ കേരളത്തിലെ ആദ്യത്തെ മിക്‌സഡ്യൂസ് കൊമേഴ്‌സ്യല്‍ ടൗണ്‍ഷിപ്പായ കാപ്‌കോണ്‍ സിറ്റിയുടെ ഒന്നാംഘട്ട പ്രവര്‍ത്തിയും അന്തിമ ഘട്ടത്തിലാണ്.
അന്താരാഷ്ട്ര നിലവാരത്തില്‍ പുതിയ ജീവിത രീതിക്ക് അനുയോജ്യമായ ഒട്ടനവധി സൗകര്യങ്ങളോടെ രൂപകല്‍പ്പന ചെയ്ത്, ഇതിനോടകം കൈമാറിയ വിവിധ പദ്ധതികളിലൂടെ കോഴിക്കോടിന്റെ വികസനക്കുതിപ്പില്‍ ഭാഗമാകാനും അതിലുപരി ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കൂടാതെ നിരവധി വ്യത്യസ്തമായ പദ്ധതികളിലൂടെ കോഴിക്കോടിന്റെ വളര്‍ച്ചയില്‍ പങ്കുചേരാനും 5000 ത്തിലധികം കുടുംബങ്ങളുടെ വീടുയെന്ന സ്വപ്നം സാക്ഷാല്‍കരിക്കാനും കാപ്‌കോണ്‍ ഗ്രൂപ്പിന് കഴിഞ്ഞിട്ടുണ്ട്. കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്തമായ 14 ഓളം റെറ അപ്രൂവ്ഡ് പ്രോജക്ടുകളുടെ നിര്‍മ്മാണം അതിവേഗം പൂര്‍ത്തീകരിച്ചു വരികയാണെന്നും കാപ്‌കോണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ അന്‍വര്‍സാദത്ത് പറഞ്ഞു.
പത്രസമ്മേളനത്തില്‍ ചെയര്‍മാന് പുറമെ കാപ്‌കോണ്‍ റിയാലിറ്റി ഡി.ജി.എം. നവീന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അക്ബര്‍ സാദിഖ്, ഡയറക്ടര്‍മാരായ ഷംസിയ, ആര്‍ക്കിടെക്ചര്‍ അരുണ്‍ എസ് ബാബു, ജിജോയ് ജിഎസ്, പ്രൊജക്റ്റ് ഹെഡ്‌സ്, ഷബീര്‍ അലി, സാജിര്‍, ഹാരിഷ്, ഫിനാന്‍സ് ഹെഡ് ഷിനാസ് തുടങ്ങിയവരും പങ്കെടുത്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
