കീര്‍ത്തിലാല്‍സിന് 'കളര്‍ ജെംസ്റ്റോണ്‍ റിംഗ് ഓഫ് ദ ഇയര്‍' അവാര്‍ഡ്

ആഭരണ നിര്‍മ്മാണത്തില്‍ നൂതനമായ ഡിസൈനിലും സാങ്കേതികവിദ്യയിലുമുള്ള കീര്‍ത്തിലാലിന്റെ മികവു കണക്കിലെടുത്താണ് അംഗീകാരം.

author-image
anumol ps
New Update
keerthilals

റീട്ടെയില്‍ ജ്വല്ലര്‍ ഇന്ത്യ അവാര്‍ഡ് 2024-ന്റെ 19-ാമത് പതിപ്പില്‍ 'കളര്‍ ജെംസ്റ്റോണ്‍ റിംഗ് ഓഫ് ദ ഇയര്‍' അവാര്‍ഡ് സുധ റെഡ്ഡി, മിഷേല്‍ പൂനാവാല എന്നിവരില്‍ നിന്ന്് കീര്‍ത്തിലാല്‍സിന്റെ ഡയറക്ടര്‍മാരായ സൂരജ് ശാന്തകുമാര്‍, പരസ് മേത്ത എന്നിവര്‍ ഏറ്റുവാങ്ങുന്നു.

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

കൊച്ചി: 2024 റീട്ടെയില്‍ ജ്വല്ലറി അവാര്‍ഡിന്റെ 19-ാം പതിപ്പില്‍ 'കളര്‍ ജെംസ്റ്റോണ്‍ റിംഗ് ഓഫ് ദ ഇയര്‍' അവാര്‍ഡ് വജ്ര, സ്വര്‍ണ്ണാഭരണ ബ്രാന്‍ഡായ കീര്‍ത്തിലാല്‍സ് ലഭിച്ചു. മുംബൈയായിരുന്നു ചടങ്ങിന് വേദിയായത്. ആഭരണ നിര്‍മ്മാണത്തില്‍ നൂതനമായ ഡിസൈനിലും സാങ്കേതികവിദ്യയിലുമുള്ള കീര്‍ത്തിലാലിന്റെ മികവു കണക്കിലെടുത്താണ് അംഗീകാരം. തങ്ങളുടെ ഗവേഷണ-വികസന ടീം ഓരോ ഉല്‍പ്പന്നത്തിലും പുതുമയും സാങ്കേതികവിദ്യയും സമര്‍ത്ഥമായി സമന്വയിപ്പിക്കുകയും ഈ മേഖലയിലെ പുതിയ പ്രവണതകള്‍ സൃഷ്ടിക്കുന്നതില്‍ എപ്പോഴും മുന്‍നിരയില്‍ നില്‍ക്കുകയും ചെയ്യുന്നതിന്റെ പ്രതിഫലനമാണ് ഈ അംഗീകാരമെന്ന് കീര്‍ത്തിലാലിന്റെ ഡയറക്ടര്‍ ബിസിനസ് സ്ട്രാറ്റജി സൂരജ് ശാന്തകുമാര്‍ പറഞ്ഞു. ഈ രംഗത്ത് എട്ടു പതിറ്റാണ്ടിന്റെ പ്രവര്‍ത്തന പാരമ്പര്യമുള്ള കീര്‍ത്തിലാല്‍സിന് കോയമ്പത്തൂരിലുള്‍പ്പെടെ അത്യാധുനിക ആഭരണ ഫാക്ടറികള്‍, ഡിസൈന്‍ സ്റ്റുഡിയോ എന്നിവ സ്വന്തമായുണ്ട്.

 

keerthilals