1000 കോടി ടേണ്‍ ഓവര്‍ നേടി കെല്‍ട്രോണ്‍

കെല്‍ട്രോണൊരുമയുടെ മെമന്റോ കെല്‍ട്രോണ്‍ ടീമിന് വേണ്ടി ചെയര്‍മാന്‍ ശ്രീ ച നാരായണമൂര്‍ത്തിയും, മാനേജിംഗ് ഡയറക്ടര്‍ ശ്രീകുമാര്‍ നായരും ചേര്‍ന്ന് ഏറ്റുവാങ്ങി കൊണ്ട് സംസാരിച്ചു.

author-image
Biju
New Update
srggr

തിരുവനന്തപുരം: കെല്‍ട്രോണ്‍ സ്ഥാപകനായ കെപിപി നമ്പ്യാരുടെ കെല്‍ട്രോണിന്1000 കോടി ടേണ്‍ ഓവര്‍ എന്ന സ്വപ്നം സാക്ഷാത്കരിച്ചതിന് നിലവിലെ കെല്‍ട്രോണ്‍ ടീമിനെ മുന്‍ ജീവനക്കാരുടെ കൂട്ടായ്മയായ കെല്‍ട്രോണൊരുമ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. 

കെ.പി.പി നമ്പ്യാരുടെ 96-ാംജന്മദിനമായ ഏപ്രില്‍ 15ന് വെള്ളയമ്പലം കെല്‍ട്രോണ്‍ കംപൗണ്ടിലുള്ള നമ്പ്യാര്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചക്കു ശേഷമായിരുന്നു ചടങ്ങ്.

കെല്‍ട്രോണൊരുമയുടെ മെമന്റോ കെല്‍ട്രോണ്‍ ടീമിന് വേണ്ടി ചെയര്‍മാന്‍ ശ്രീ ച നാരായണമൂര്‍ത്തിയും, മാനേജിംഗ് ഡയറക്ടര്‍ ശ്രീകുമാര്‍ നായരും ചേര്‍ന്ന് ഏറ്റുവാങ്ങി കൊണ്ട് സംസാരിച്ചു.

ചടങ്ങിന് കെപിപി നമ്പ്യാരുടെ മകന്‍ കിരണ്‍ നമ്പ്യാര്‍ ഓണ്‍ലൈനില്‍ ആശംസ അര്‍പ്പിച്ചു. കെല്‍ട്രോണ്‍ ജീവനക്കാരുടെ സംഘടന പ്രതിനിധികളും കെല്‍ട്രോണ്‍ മേലുദ്യോഗസ്ഥര്‍, കെല്‍ട്രോണൊരുമ ഭാരവാഹികളു സംസാരിച്ചു.  

കെല്‍ട്രോണ്‍ ജീവനക്കാരും മുന്‍ ജീവനക്കാരും പങ്കെടുത്ത ചടങ്ങിന് ഡി മോഹനന്‍ സ്വാഗതവും, കെ. അജിത് കുമാര്‍ നന്ദിയും പ്രകാശിപ്പിച്ചു.

 

keltron