ഇന്നും ഞെട്ടിച്ച് സ്വര്‍ണവില

കനം കുറഞ്ഞ ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 105 രൂപ വര്‍ധിച്ച് 8,720 രൂപയിലെത്തി. 14 കാരറ്റിന് 6,780 രൂപയിലും 9 കാരറ്റിന് 4,370 രൂപയിലുമാണ് വ്യാപാരം.

author-image
Biju
New Update
gold

കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും മാറ്റം. വൈകുന്നേരം 3.20ന് ഗ്രാമിന് 120 രൂപ വര്‍ധിച്ച് 10,605 രൂപയിലെത്തി. പവന് 1,000 രൂപ വര്‍ധിച്ച് 84,840 രൂപയിലാണ് ഇനിയുള്ള വ്യാപാരം. രാവിലെ ഗ്രാമിന് 115 രൂപയും പവന് 920 രൂപയും വര്‍ധിച്ചതിന് പുറമെയാണിത്. 

ഇതോടെ ഇന്ന് മാത്രം പവന് വര്‍ധിച്ചത് 1,920 രൂപ. സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ സ്വര്‍ണ വിലയാണിത്. ഒരു ദിവസം തന്നെ രണ്ട് തവണ റെക്കോഡ് തിരുത്തുന്നതിനും സംസ്ഥാനം വീണ്ടും സാക്ഷിയായി.

കനം കുറഞ്ഞ ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 105 രൂപ വര്‍ധിച്ച് 8,720 രൂപയിലെത്തി. 14 കാരറ്റിന് 6,780 രൂപയിലും 9 കാരറ്റിന് 4,370 രൂപയിലുമാണ് വ്യാപാരം. 

വെള്ളിവില ഗ്രാമിന് 144 രൂപയുമാണ്. ഒരു പവന്‍ സ്വര്‍ണത്തിന് 84,840 രൂപയാണ് വിലയെങ്കിലും ആഭരണരൂപത്തില്‍ വാങ്ങാന്‍ ഇതിലുമേറെ നല്‍കേണ്ടി വരും. കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ് എന്നിവ ചേര്‍ത്ത് 91,800 രൂപയെങ്കിലും നല്‍കേണ്ടി വരും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വിലയിലും മാറ്റമുണ്ടാകും.

gold