/kalakaumudi/media/media_files/2025/04/18/AcDgAycQdXdUPTR3MURW.jpg)
സംസ്ഥാനത്ത് സ്വർണത്തിന് ഇന്ന് പല വില. ഇത് മൂലം ആശങ്കയില്‍ ഉപഭോക്താക്കളും വ്യാപാരികളും. ഗ്രാമിന് 25 രൂപ ഉയർത്തി 8,945 രൂപയും പവന് 200 രൂപ വർധിപ്പിച്ച് 71,560 രൂപയും ഒരു വിഭാഗം ഈടാക്കുമ്പോള്‍ മറ്റേ വിഭാഗം ഇന്നലത്തെ വിപണി വിലയായ ഗ്രാമിന് 8,920 രൂപ, പവന് 71,360 നിലനിര്‍ത്തി.
രാജ്യാന്തര വില കുറഞ്ഞെങ്കിലും കേരളത്തിലെ വിലനിർണയത്തിന്റെ അടിസ്ഥാനമായ ബോംബെ വിപണിയിലെ നിരക്ക് കൂടിനിന്നതിനാലാണ്, ഇവിടെ ഇന്നും വില ഉയർത്തേണ്ടി വന്നത്. 1800 രൂപയാണ് പവന്‍ വിലയില്‍ കഴിഞ്ഞ മൂന്നു ദിവസത്തിനിടെ സംസ്ഥാനത്ത് വര്‍ദ്ധിച്ചത്. ഗ്രാമിന് ഇത് 225 രൂപയായിരുന്നു.
18 കാരറ്റ് സ്വർണവിലയും ഗ്രാമിന് ചില കടകളിൽ 15 രൂപ വർധിച്ച് 7,405 രൂപയായി മാറി. മറ്റു കടകളിൽ 7,350 രൂപയിൽ തുടരുന്നു. വെള്ളിവില ഗ്രാമിന് 108 രൂപ തന്നെയാണ്.